You are Here : Home / നിര്യാതരായി

ജോണി മത്തായി നിര്യാതനായി

Text Size  

Story Dated: Thursday, October 29, 2015 11:34 hrs UTC

. ഷാജി രാമപുരം

ഡാലസ്: ഇലന്തൂര്‍ മണ്ണംതലക്കല്‍ ജോണി മത്തായി(ജോണി 75) ഡാലസില്‍ നിര്യാതനായി. ദീര്‍ഘകാലം കല്‍ക്കട്ടായില്‍ ന്യൂയേ കാര്‍ബണ്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന പരേതന്‍ മൂത്ത മകനോടും കുടുംബത്തോടും ഒപ്പം ഡാളസിലെ ഫ്രിസ്‌കോയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. പത്തനാപുരം കുടല്‍ കൊല്ലുരെത്ത് ഏലിയാമ്മയാണ് സഹധര്‍മ്മിണി. മാത്യു ജോണ്‍(ഡാലസ്), തോമസ് ജോണ്‍(ക്വാളിറ്റി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍.(ദുബായ്) എന്നിവര്‍ മക്കളും, മഞ്ജു(വകയാര്‍ മേലെപുതുപറമ്പില്‍), ജീന(നിലമ്പൂര്‍ ഇടക്കര കാവുങ്കല്‍) മരുമക്കളും ആണ്. സംസ്‌ക്കാരം ഇലന്തൂര്‍ മാര്‍ത്തോമ വലിയപള്ളി സെമിത്തേരിയില്‍ പിന്നീട്. പൊതുദര്‍ശനം നവംബര്‍ 1 ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ 8 മണി വരെ ഡാലസ് കരോള്‍ട്ടന്‍ മാര്‍ത്തോമ പള്ളിയില്‍(1400 W Frankford Rd, Carrollton, TX 75007). കൂടുതല്‍ വിവരങ്ങള്‍ക്ക്: റെഞ്ചി ഫിലിപ്പോസ്: 972-998-8690

റിപ്പോര്‍ട്ട് : ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More