You are Here : Home / നിര്യാതരായി

തുരുത്തിയില്‍ റ്റി.വി. നാഥാനിയേല്‍ ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 07, 2015 11:13 hrs UTC

 
ഡാളസ് : ചോപ്പാട് തുരുത്തിയില്‍ റ്റി.വി. നാഥാനിയേല്‍(73) ഡാളസ്സില്‍ നിര്യാതനായി. ഡാളസ്സിലുള്ള മകളെ സന്ദര്‍ശിക്കുന്നതിന് മൂന്ന് മാസം മുമ്പാണ് ആദ്യമായി അമേരിക്കയില്‍ എത്തിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
 
ചെങ്ങന്നൂര്‍ കുന്നത്തൂര്‍ കുടുംബാംഗമായ അന്നമ്മയാണ് ഭാര്യ. ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
 
മക്കള്‍: എലിസമ്പത്ത്(ഡാളസ്, യു.എസ്.എ), സോളമന്‍(ദുബായ്), ജെയിംസ്(കുവൈറ്റ്) ഷിജു(ബഹറിന്‍).
 
മരുമക്കള്‍: വര്‍ഗ്ഗീസ് ചാക്കൊ(ജോയ്‌മോന്‍, ഡാളസ്), ഷിജി(ഇന്ത്യ), ഷീബ(കുവൈറ്റ്), ജിഷ(ഇന്ത്യ).
ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വൈകീട്ട് 6 മുതല്‍ 8 വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും.
ചെപ്പാട് മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌ക്കാരം നടക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ് ചാക്കൊ- 972-971-2784
സോളമന്‍-9544944221

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More