You are Here : Home / നിര്യാതരായി

കെ.എം. നൈനാന്‍ (ജോയി -92) നിര്യാതനായി

Text Size  

Story Dated: Saturday, August 29, 2015 06:48 hrs EDT

ബിജു ചെറിയാന്‍

ന്യൂജേഴ്‌സി: മാവേലിക്കര കുറ്റിശ്ശേരില്‍ മലയില്‍ കെ.എം. നൈനാന്‍ (ജോയി -92) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ സ്വഭവനത്തില്‍ നിര്യാതനായി. പരേതയായ ചിന്നമ്മയാണ്‌ ഭാര്യ. സംസ്‌കാരം പിന്നീട്‌ മാവേലിക്കര പുതിയകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിലെ കുടുംബ കല്ലറയില്‍. മാത്യു കെ. നൈനാന്‍, തോമസ്‌ കെ. നൈനാന്‍, ജേക്കബ്‌ കെ. നൈനാന്‍ (എല്ലാവരും ന്യൂജേഴ്‌സി, യു.എസ്‌.എ), ആനി കെ. നൈനാന്‍ (പ്രൊഫസര്‍, ഹോംസയന്‍സ്‌) എന്നിവര്‍ മക്കളും, ജയ, അജിത, ക്രിസ്റ്റീന (എല്ലാവരും ന്യൂജേഴ്‌സി), സോജി എന്നിവര്‍ ജാമാതാക്കളുമാണ്‌. അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ അറിയപ്പെടുന്ന ഗായകനും മികച്ച കലാകാരനുമായ റോഷിന്‍ മാമ്മന്‍ (ന്യൂയോര്‍ക്ക്‌) പരേതന്റെ സഹോദരീപുത്രനാണ്‌. ആതുരശുശ്രൂഷാരംഗത്ത്‌ സജീവമായിരുന്ന പരേതന്‍ പ്രശസ്‌തനായ ഡോക്‌ടര്‍ എ.ഡി. വര്‍ഗീസിന്റെ അസിസ്റ്റന്റായി മാവേലിക്കരയിലെ പുതിയകാവില്‍ ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മക്കളോടൊപ്പം അമേരിക്കയില്‍ അനേകവര്‍ഷങ്ങള്‍ താമസിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More