You are Here : Home / നിര്യാതരായി

ജോസഫ് പല്ലാട്ടുശേരില്‍ വര്‍ഗീസ്-74 കേരളത്തില്‍ വച്ചു നിര്യാതനായി

Text Size  

Story Dated: Wednesday, August 19, 2015 06:21 hrs EDT

ന്യു യോര്‍ക്ക്: ജോസഫ് പല്ലാട്ടുശേരില്‍ വര്‍ഗീസ് (കുഞ്ഞുമോന്‍-74) കേരളത്തില്‍ വച്ചു നിര്യാതനായി. പരേതരായ പി.ജെ. വര്‍ഗീസ്-അന്നമ്മ ദമ്പതികളുടെ പുത്രനാണു. മാവേലിക്കര വലിയകുളങ്ങര ഗിരിശേരില്‍ വീട്ടില്‍ ആണു ബാല്യം ചെലവിട്ടത്. ഭോപാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കത്സില്‍ (ഭെല്‍) അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് അക്കൗണ്ട്‌സ് ആയി റിട്ടയര്‍ ചെയ്ത ശേഷം 1989-ല്‍ യു.എസിലേക്കു കുടിയേറി. കോട്ടയം താന്നിക്കല്‍ ഐപ്പ് ചെറിയാന്റെ പുത്രി രമണി ആണു ഭാര്യ. പുത്രന്‍ ബിനു വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്നു. പുത്രി ബിന്ദു (ഷാരന്‍) ഡാലസിലും.മെറിന്‍, മനോജ് എന്നിവരാണു മരുമക്കള്‍.

മെലനി, തിമത്തി, ആരന്‍, ജൊഷ്വാ എന്നിവര്‍ കൊച്ചു മക്കള്‍. പി.വി. ജോര്‍ജ്, സാറാമ്മ വര്‍ഗീസ്, സുസമ്മ ജോര്‍ജ്, വത്സ ഏബ്രഹാം, പരേതയായ കുഞ്ഞമ്മ ജോര്‍ജ് എന്നിവരാണു സഹോദരര്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 23 2 മുതല്‍ 4 വരെയും 5 മുതല്‍ 8 വരെയും: ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10710

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 24 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 2 റിവര്‍വ്യു പ്ലേസ്, യോങ്കേഴ്‌സ്-10701. തുടര്ന്നു സംസ്‌കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More