You are Here : Home / നിര്യാതരായി

സെബാസ്റ്റ്യന്‍ കയ്യാത്ത്‌ ബാള്‍ട്ടിമൂറില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 01, 2015 04:40 hrs UTC

ബാള്‍ട്ടിമൂര്‍: ബാള്‍ട്ടിമൂര്‍ സെന്റ്‌ അല്‍ഫോന്‍സാ പള്ളി അംഗവും മുന്‍ ട്രസ്റ്റിയുമായ സെബാസ്റ്റ്യന്‍ കയ്യാത്ത്‌ (76) ജൂണ്‍ 29നു തിങ്കളാഴ്‌ച വൈകിട്ട്‌ 7.30-നു ഗുഡ്‌ സെമരിറ്റന്‍ ആശുപത്രിയില്‍ വെച്ച്‌ നിര്യാതനായി. ഏലിയാമ്മയാണ്‌ ഭാര്യ. മക്കള്‍: ജോണി, ജോസഫ്‌, സാവിയോ. മരുമക്കള്‍: ജോഷ്വാ, കയ്‌ലാ, ആഷ്‌ലി. സെബാസ്റ്റ്യന്‍ ബാള്‍ട്ടിമോര്‍ സിറ്റിയുടെ നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ കാത്തലിക്‌ സൊസൈറ്റിയില്‍ 15 വര്‍ഷത്തോളവും, തുടര്‍ന്ന്‌ ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ മിഷന്‍ ട്രസ്റ്റിയായും, ഏവുക്രിസ്റ്റി മിനിസ്റ്ററായും സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ചു. പൊതുദര്‍ശനം ജൂലൈ രണ്ടിനു വ്യാഴാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ നടത്തും. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്‌ ഫുള്ളര്‍ടണ്‍ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ചര്‍ച്ചിലും തുടര്‍ന്ന്‌ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More