You are Here : Home / നിര്യാതരായി

ജോസ് പൊന്നോലില്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, June 29, 2015 11:27 hrs UTC

ഫ്‌ളോറിഡ് : പത്തനംത്തിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ കുടുംബാഗം കെ.വി.ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകന്‍ വര്‍ഗീസ് ഏബ്രഹാം(ജോസ് പൊന്നോലില്‍-58) ഫ്‌ളോറിഡയില്‍ നിര്യാതനായി.
ജൂലൈ 2ന് വ്യാഴാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ലേക്ക് ലാന്റ് ഐ.പി.സി. ചര്‍ച്ചില്‍(4525 ക്ലബ് ഹൗസ് റോഡ്, ലേക്ക്‌ലാന്റ്, 33812) ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 9ന് ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍(11551 State Road 535, Orlando, FL 32836) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് 1 മണിക്ക് ഒര്‍ലാന്റോ ഐ.പി.സി. സഭയുടെ ചുമതലയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
ഭാര്യ ആലീസ് ഏബ്രഹാം കടമ്മനിട്ട കൂരിക്കാട്ടില്‍ കെ.എസ്. ജോര്‍ജിന്റെയും മറിയാമ്മ ജോര്‍ജിന്റെയും മകളാണ്.
മക്കള്‍: ജെസിക്ക, ജസ്റ്റിന്‍, ജോനാഥന്‍.
മരുമകന്‍ : ജോണ്‍ തോമസ്.
ഒര്‍ലാന്റോ ഐ.പി.സി. സഭയുടെ സ്ഥാപക കുടുംബാംഗവും സജീവ പ്രവര്‍ത്തകനുമാണ് പരേതന്‍. നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്, ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സ് തുടങ്ങിയ വിവിധ കോണ്‍ഫ്രന്‍സുകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: സാം പൊന്നോലില്‍(ന്യൂയോര്‍ക്ക്), പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍(ഓസ്റ്റിന്‍), ബാബു പൊന്നോലില്‍(ഫ്‌ളോറിഡ), മാത്യൂ പൊന്നോലില്‍(ന്യൂയോര്‍ക്ക്), മേഴ്‌സി തോമസ്(യു.കെ.), വിവിധ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ ദേശീയ ഭാരവാഹിയായിരുന്ന രാജു പൊന്നോലില്‍(ഫ്‌ളോറിഡ).
ഭാര്യ സഹോദരങ്ങള്‍: സാം ജോര്‍ജ്, അലക്‌സാണ്ടര്‍ ജോര്‍ജ്, ലീലാമ്മ. പരേതന്റെ വേര്‍പാടില്‍ വിവിധ പെന്തക്കോസ്ത് സഭകളുടെ നേതാക്കള്‍ അനുശോചനം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 407 616 6247, 516 610 3079

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More