You are Here : Home / നിര്യാതരായി

സജി സാമുവല്‍ (51) ന്യുയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 16, 2015 08:58 hrs UTC

ബിജു ചെറിയാന്‍

ന്യുയോര്‍ക്ക്: തുമ്പമണ്‍ ഒരോട്ടിയില്‍ കോശി വര്‍ഗീസിന്റെയും അന്നമ്മയുടെയും പുത്രന്‍ സജി സാമുവല്‍ (സാമുവല്‍ ഒരോട്ടിയില്‍ വര്‍ഗീസ്-51) ന്യുയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ജൂണ്‍ 12ാം തീയതി വെള്ളിയാഴ്ച നിര്യാതനായി. 17-06-2015 ബുധനാഴ്ച നടക്കുന്ന വേക്കിനു ശേഷം വ്യാഴാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ സംസ്‌കാരം. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ലേഖ സാമുവല്‍ (പവ്വക്കര കുടുംബാംഗം) ആണ് ഭാര്യ. ടെസ്സി, പ്രീതി, ജെര്‍മി എന്നിവരാണ് മക്കള്‍. ഡയാലിസിസ് ക്‌ലിനിക് ഐഎന്‍സിയില്‍ ചീഫ് ഡയാലിസിസ് ടെക്‌നീഷ്യനായിരുന്നു പരേതന്‍.

 

താബോര്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമായിരുന്നു. ഇടവകയുടെ മുന്‍ ട്രസ്റ്റി, സ്റ്റാറ്റന്‍ഐലന്റ് കേരള സമാജം മുന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ 4 വരെയും 5 പി.എം മുതല്‍ 9 പി.എം വരെയും മാത്യൂസ് ഫ്യൂണറല്‍ േഹാമില്‍ പൊതുദര്‍ശനം ഉണ്ഡായിരിക്കും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് താബോര്‍ മാത്തോമ്മ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌കാരം. ബാബു, വല്‍സമ്മ, മോളമ്മ എന്നിവര്‍ സഹോദരങ്ങളും ബിന്ദു, ഫിലിപ്പ്, ശാന്തമ്മ എന്നിവര്‍ ഇന്‍-ലോസുമാണ്.

Wake: Wednesday, June 17k 2015 1 pm-4 pm, 5pm-9pm at mathews Funeral home 2508 victory BLVD Staten Island NY.10314 (718) 761-5544 Funeral Service: Thursday, June 18k 2015 9.00 am Tabore Marthoma Church (at All Saints Episcopal Church) 2329 Victory BLVD Staten Island, NY 10314 Intermet: Fariview Cemetery, 1852 Victory BLVD, Staten Island. NY. 10314.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More