You are Here : Home / നിര്യാതരായി

പി.വി. ശേഖര വാര്യര്‍ നിര്യാതനായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, April 29, 2015 10:31 hrs UTC


                        
പാലക്കാട്. മുന്‍ ഇന്ത്യന്‍ അക്കൌണ്ടിങ് ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ഡപ്യൂട്ടി ഡയറക്ടറും സെന്‍ട്രല്‍ റയില്‍വേയില്‍ ഡപ്യൂട്ടി  ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള പൊയ്യത്ത്  പി.വി.ശേഖര വാര്യര്‍ (85), പാലക്കാട് ജില്ലയിലെ കൂടനാട്, വാവന്നൂരില്‍ 2015 ഏപ്രില്‍ 21-നു നിര്യാതനായി. ശവദാഹം ഏപ്രില്‍ 22-നു 11 മണിക്കു നടത്തി.

പരേതയായ ശൂലംകണ്ടത്ത് പങ്കജം വാര്യര്‍ ആയിരുന്നു ഭാര്യ. മക്കള്‍ ഡോ: പ്രസാദ് എസ് വാര്യര്‍ (ബി എ ആര്‍ സി), പ്രസന്ന മോഹന്‍ (ഡിട്രോയ്റ്റ്, യുഎസ്എ) എന്നിവരാണ്. ഡിട്രോയ്റ്റിലെ സാമൂഹ്യ പ്രവര്‍ത്തകനായ മോഹന്‍ പനങ്കാവിലും, ഗീതാ വാര്യരും ജാമാതാക്കളാണ്. കൊച്ചു മക്കള്‍ സൌരഭ്, അനുപമ, അര്‍ച്ചന, ഐശ്വര്യാ എന്നിവരാണ്.

പരേതന്റെ 13-ാം അടിയന്തരം 2015 മേയ് മൂന്നാം, പാലക്കാട്ട് ജില്ലയിലെ, തിരുവില്ലുവ്വമലയില്‍ നടത്താനാണ് തീരുമാനം. ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.