You are Here : Home / നിര്യാതരായി

കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, April 21, 2015 10:19 hrs UTC

ഫിലാഡല്‍ഫിയ: ആലുവാ കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ (71) ഏപ്രില്‍ 20 തിങ്കളാഴ്‌ച്ച സ്വവസതിയില്‍ നിര്യാതനായി. ഭാര്യ ത്രേസ്യാ ജോര്‍ജ്‌ കോതമംഗലം പൂമലപറമ്പില്‍ കുടുംബാംഗം. മക്കള്‍: സന്തോഷ്‌, സജി, സാന്‍ഡി, സാബു കൊട്ടേപറമ്പില്‍. മരുമക്കള്‍: മിനി സന്തോഷ്‌, ഷാല്‍ബന്‍, ആഷാ സാന്‍ഡി, മെബിത സാബു. (എല്ലാവരും യു. എസ്‌. എ). സെ. തോമസ്‌ സീറോമലബാര്‍ പള്ളി ഇടവകാംഗമാണു പരേതന്‍. സംസ്‌ക്കാരശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം ആയിരിക്കും. പൊതുദര്‍ശനം: ഏപ്രില്‍ 21 ചൊവ്വാഴ്‌ച്ച രാവിലെ 10:00 മുതല്‍ 11:00 വരെ സെ. തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ (608 വെല്‍ഷ്‌ റോഡ്‌, ഫിലാഡല്‍ഫിയ പി. എ. 19115). 11:00 മണിക്ക്‌ വിശുദ്ധ കുര്‍ബാന.

സംസ്‌ക്കാരശൂശ്രൂഷകള്‍: ഏപ്രില്‍ 21 ചൊവ്വാഴ്‌ച്ച രാവിലെ 11:00 നുള്ള ദിവ്യബലിയെ തുടര്‍ന്ന്‌ മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സിമിത്തേരിയില്‍ (5201 ഹ്യൂംവില്‍ റോഡ്‌, ബെന്‍സേലം, പി. എ. 19020) സംസ്‌കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More