You are Here : Home / നിര്യാതരായി

അന്നമ്മ തോമസ്‌ (88) നിര്യാതയായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, April 08, 2015 09:59 hrs UTC

 

 
ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി. (യു.എസ്‌.എ.) വൈസ്‌ ചെയര്‍മാനും, ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ വെസ്റ്റ്‌ചെസ്റ്ററിന്റെ പ്രസിഡന്റും, ഡ്രീംലാന്റ്‌ ടൂര്‍സ്‌ ചെയര്‍മാനും, നോര്‍ക്കയുടെ മുന്‍ പ്രതിനിധിയുമായ സാക്ക്‌ തോമസിന്റെ മാതാവ്‌ അന്നമ്മ തോമസ്‌ (88) ഏപ്രില്‍ 8-ാം തിയ്യതി പത്തനംതിട്ടയിലെ സ്വവസതിയില്‍ നിര്യാതയായി. വാളക്കുഴി കുമ്പിളോലില്‍ കുടുംബാംഗമാണ്‌. കുറിയന്നൂര്‍ പറമ്പില്‍ വീട്ടില്‍ പരേതനായ പി.എസ്‌. തോമസാണ്‌ ഭര്‍ത്താവ്‌.
 
മക്കള്‍: സാക്ക്‌ തോമസ്‌, ജോണ്‍ പി. തോമസ്‌ (ന്യൂയോര്‍ക്ക്‌), ലില്ലിക്കുട്ടി (ചെന്നൈ), മെഴ്സി (ഫ്‌ളോറിഡ).
 
മരുമക്കള്‍: ലിസി, ശാന്തമ്മ (ന്യൂയോര്‍ക്ക്‌), പൊന്നച്ചന്‍ (ചെന്നൈ), രാജു (ഫ്‌ളോറിഡ).
 
കൂടാതെ 9 പേരക്കുട്ടികളും 8 പേരക്കുട്ടികളുടെ കുട്ടികളുമുണ്ട്‌. 
 
സംസ്‌ക്കാര ശുശ്രൂഷയും സംസ്‌ക്കാരവും: ഏപ്രില്‍ 12-ാം തിയ്യതി തെള്ളിയൂര്‍ മാര്‍ത്തോമ ചര്‍ച്ച്‌, വാളക്കുഴി, തിരുവല്ല.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പൊന്നച്ചന്‍/സാക്ക്‌ തോമസ്‌ 0854 706 4977, 954 451 2720 (കേരളം).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More