You are Here : Home / നിര്യാതരായി

ഡോ. ബെറ്റി ബഞ്ചമിന്‍ (60) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 04, 2015 11:49 hrs UTC

ന്യൂജേഴ്‌സി: ചേലകൊമ്പ്‌ ചവണിക്കാമണ്ണില്‍ ഡോ. ബഞ്ചമിന്‍ ജോര്‍ജിന്റെ പത്‌നി ഡോ. ബെറ്റി ബഞ്ചമിന്‍ (60) മാര്‍ച്ച്‌ 2നു നിര്യാതയായി. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത്‌ വീട്ടില്‍ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും രണ്ടാമത്തെ പുത്രിയായി ജനിച്ച ഡോ. ബെറ്റിബാംഗളൂരിലെ വിദ്യാഭ്യാസത്തിനു ശേഷം വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്തു. ചവണിക്കാമണ്ണില്‍ പരേതരായ റവ. സി. ജോര്‍ജ്‌ കോശിയുടെയും ശോശാമ്മ ജോര്‍ജിന്റെയും പുത്രന്‍ ഡോ. ബഞ്ചമിനു (തമ്പി)മായുള്ള വിവാഹ ശേഷം ഓട്ടന്‍ ഛത്രം ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഹോസ്‌പിറ്റല്‍, തടാകം ബിഷപ്പ്‌ വാല്‍ഷ്‌ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു. 1995ല്‍ കുടുംബ സമേതം അമേരിക്കയിലെത്തി. ന്യുറോഷല്‍ സൗണ്ട്‌ ഷോറില്‍ ജോലിക്കു ശേഷം ന്യുയോര്‍ക്ക്‌ സെന്റ്‌ ലൂക്ക്‌സ്‌ റൂസ്വെല്‍റ്റ്‌ മെഡിക്കല്‍ സെന്ററില്‍ നിന്നു എന്‍ഡോക്രൈനോളജിയില്‍ ഫെല്ലോഷിപ്പ്‌ നേടി.

 

പിന്നീട്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്‍ മെഡിക്കല്‍ സെന്ററില്‍ കണ്‍സള്‍ട്ടന്റായി. തുടര്‍ന്ന്‌ ന്യുജേഴ്‌സി ബ്രിക്കിലുള്ള ഓഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തു. ഏക പുത്രി കൃപാ ബുസ്‌കെ ഭര്‍ത്താവ്‌ ഡോ. ലുഡൊവിക്ക്‌ ബുസ്‌കേ, മക്കളായ തലിദാ, അബല്ലെ എന്നിവര്‍ക്കൊപ്പം ഹാവായിയില്‍ താമസിക്കുന്നു. ഡോ. ബഞ്ചമിനും ഡോ. ബെറ്റിയും ഫിലഡല്‍ഫിയ ഇമ്മാനുവല്‍ സി.എസ്‌.ഐ. ചര്‍ച്ച്‌ അംഗങ്ങളാണു. സഭാപരമായ കാര്യങ്ങളിലും സാമൂഹിക രംഗത്തും ഇരുവരും സജീവമായി പ്രവര്‍ത്തിച്ചു. ഡോ ബഞ്ചമിന്റെ പിതാവ്‌ റവ ജോര്‍ജ്‌ കോശി 1999 വരെ അമേരിക്കയിലെ വിവിധ സി.എസ്‌.ഐ ചര്‍ച്ചുകളില്‍ സേവനം അനുഷ്‌ഠിച്ചിരുന്നു. 1999 വരെ അമേരിക്കയിലുള്ള വിവിധ സി.എസ്‌.ഐ സഭകളില്‍ സേവനം അനുഷ്‌ഠിച്ചിരുന്ന റവ ജോര്‍ജ്‌ കോശിയുടെ പുത്രനാണ്‌ ഡോ. ബെഞ്ചമിന്‍. ഡോ. വത്സ ഏബ്രഹാം (ലോഗ്‌ ഐലന്‍ഡ്‌) ഡ്ര്‌. റൂബി ഏബ്രഹാം (ന്യു ജെഴ്‌സി) എന്നിവര്‍ പരേതയായ ബെറ്റിയുടെ സഹോദരിമാരാണ്‌. കോശി ജോര്‍ജ്‌ (ശാസ്‌ത്രഞ്‌ജന്‍, ബോസ്റ്റന്‍) ജേക്കബ്‌ ജോര്‍ജ്‌ (പോസ്റ്റല്‍ സര്‍വീസ്‌, വൈറ്റ്‌ പ്ലെയിന്‍സ്‌) ടിസി ആന്‍ഡ്രൂസ്‌ (കേരള) എന്നിവരാണു ഡോ. ബഞ്ചമിന്റെ സഹോദരങ്ങള്‍. മാര്‍ച്ച്‌ 6 വെള്ളിയാഴ്‌ച 2 മുതല്‍ 5 വരെയും 6 മുതല്‍ 9 വരെയും പൊതുദര്‍ശനം. (St. Stephen?s Mar Thoma Church, 423 Dunham?s Corner Rd., East Brunswick, NJ 08816) മാര്‍ച്ച്‌ 7 ശനിയാഴ്‌ച രാവിലെ 9 മണിക്കു സംസ്‌കാര ശുശ്രുഷകള്‍ ആരംഭിക്കും.

(St. Stephen?s Mar Thoma Church, 423 Dunham?s Corner Rd., East Brunswick, NJ 08816) ശൂശ്രൂഷകള്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ മാര്‍ത്തോമ്മ ചര്‍ച്ചില്‍.

വിവരങ്ങള്‍ക്ക്‌: കോശി ജോര്‍ജ്‌: 7183148171, ഡോ. റൂബി ഏബ്രഹാം: 7326737131. www.crabiel.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.