You are Here : Home / നിര്യാതരായി

റോസാക്കുട്ടി വര്‍ക്കി നിര്യാതയായി

Text Size  

Story Dated: Monday, January 12, 2015 12:43 hrs UTC


ഫ്ലാറിഡ. പരേതനായ വര്‍ക്കി തേക്കുറകാട്ടിലിന്‍െറ ഭാര്യ റോസക്കുട്ടി വര്‍ക്കി (90) ഫ്ലോറിഡായിലെ കോറല്‍ സ്പ്രിങില്‍ വച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലം ജനുവരി 11 -ാം തിയതി ഞായറാഴ്ച   വൈകിട്ട് നിര്യാതിയായി. പരേത മൂവാറ്റുപുഴ കാരക്കുന്നം കാവുംപുറത്ത് കുടുംബാംഗമാണ്.

സംസ്കാരത്തോടനുബന്ധിച്ചുളള വേക്ക് സര്‍വ്വീസ് ജനുവരി 13-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് കോറല്‍ സ്പ്രിങ്സിലുളള ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതോലിക് ചര്‍ച്ച് (21 North University Drive 33071) ല്‍ വച്ച് നടത്തപ്പെടുന്നതും സംസ്കാര ശുശ്രൂഷ ജനുവരി 14-ാം തിയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതോലിക് ചര്‍ച്ച് കോറല്‍ സ്പ്രിങ്സില്‍ ആരംഭിച്ച് ഔവര്‍ ലേഡി ഓഫ്് ക്യൂന്‍സ് ഓഫ് ഹെവന്‍ 1500 South State Road 7 North Lunderdale Florida 33068 Catholic Cemetryയില്‍ നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍.

മക്കള്‍ : ഏലിക്കുട്ടി, പരേതനായ ബേബി, റോസമ്മ, ജോസ്, മേഴ്സി, റാണി, മാണിച്ചന്‍, സോണി.

മരുമക്കള്‍ : പരേതനായ ദേവസ്യ പാറങ്കമാലില്‍, ലീലാമ്മ പുന്നത്താനത്ത്, ജോണ്‍ തച്ചിയത്ത്, ത്രേസ്യാമ്മ ചേന്ദംകുളത്ത്, ചാക്കോച്ചന്‍ ഇടത്തുംപുറത്ത്, ഫ്രാന്‍സിസ് ഇലഞ്ഞിക്കല്‍, ഡെയ്സി വെട്ടിയാംകണ്ടത്തില്‍, ആഷ പൊതനപ്പുറക്കുന്നേല്‍.

കൂടുതല്‍  വിവരങ്ങള്‍ക്ക് : 954 303 8097

വാര്‍ത്ത. എബി ആനന്ദ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More