You are Here : Home / നിര്യാതരായി

ചാക്കോ ജയിക്കബ് ഡാളസില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, November 20, 2018 11:32 hrs UTC

ഷാജി രാമപുരം

ഡാളസ്: മുന്‍ ഇന്ത്യന്‍ മിലിട്ടറി ഉദ്യോഗസ്ഥനും ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും ആയിരുന്ന നിരണം കുറിച്ചേത്ത് എരമല്ലാടില്‍ ചാക്കോ ജയിക്കബ് (80) നിര്യാതനായി. മാവേലിക്കര കൊറ്റാര്‍ക്കാവ് തറമേല്‍ തെക്കേതില്‍ ചിന്നമ്മയാണ് ഭാര്യ. ജിക്കു ജേക്കബ്, ആനി ജേക്കബ്, മേരീ വര്‍ഗീസ് എന്നിവര്‍ മക്കളും, ലെസ്‌ലി, മിനു വര്‍ഗീസ് എന്നിവര്‍ മരുമക്കളും ആണ്. കേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ലയണ്‍സ് ക്ലബ് മെംബര്‍, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഡാളസ് കൗണ്ടി ഹോസ്പിറ്റല്‍ ആയ പാര്‍ക്ക് ലാന്‍ഡില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. നവംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (11550 Luna Rd, dallas,Tx - 75234 ) വെച്ച് പൊതുദര്‍ശനവും, 24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകയില്‍ വെച്ച് സംസ്‌കാര ശ്രുശ്രുഷയും തുടര്‍ന്ന് കരോള്‍ട്ടന്‍ മെട്രോക്രെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍ (1810 N Perry Rd, Carrollton, Tx 75006) സംസ്‌കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനു വര്‍ഗീസ് 469 867 6129

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.