You are Here : Home / Readers Choice

വിന്‍ഡോസിന്‍റെ ആദ്യ ഫാബ് ലറ്റ്‌ ഇന്ത്യയില്‍

Text Size  

Story Dated: Friday, January 03, 2014 05:24 hrs UTC

ആദ്യത്തെ വിന്‍ഡോസ്‌ ഫാബ് ലറ്റ്‌ പുറത്തിറങ്ങിക്കഴിഞ്ഞു. ഇത്‌ ആദ്യമായിറങ്ങുന്നത്‌ എവിടെ എന്നു കൂടി അറിയണ്ടേ. ഇത്‌ ഇറങ്ങുന്നത്‌ മറ്റെവിടെയുമല്ല. ഇന്ത്യയിലാണ്‌. നോക്കിയയാണ്‌ ഇതിന്റെ ഉപജ്ഞാതാക്കള്‍. നോക്കിയ പുറത്തിറക്കുന്ന ആദ്യ ഫാബ്ലറ്റു കൂടിയാണ്‌ ഇത്‌. ഇതു വരെ അഞ്ച്‌ ഇഞ്ചില്‍ താഴെ മാത്രമുള്ള സ്‌മാര്‍ട്ട്‌ ഫോണുകളില്‍ മാത്രം കൈവെച്ചിരുന്ന നോക്കിയ ലൂമിയ 1520 എന്ന ഫാബ്ലറ്റുമായാണ്‌ ഇപ്പോള്‍ വിപണി കീഴടക്കിയിരിക്കുന്നത്‌. 1820*1980ആണ്‌ ഇതിന്റെ പിക്‌ചര്‍ റസല്യൂഷന്‍. അബുദാബിയിലാണ്‌ നോക്കിയ ആദ്യമായി പുതിയ ഫാബ്ലറ്റ്‌ അവതരിപ്പിച്ചത്‌. 6 ഇഞ്ച്‌ എല്‍ സി ഡി സ്‌ക്രീനാണിതിന്റേത്‌ എന്ന പ്രത്യേകതയുമുണ്ട്‌. സൂര്യപ്രകാശത്തിലും വ്യക്തമായ കാഴ്‌ച നല്‍കുന്ന 16 : 9 അനുപാതത്തിലുള്ള സ്‌ക്രീനാണിത്‌. ഒരു ഇഞ്ചില്‍ 368 പിക്‌സലാണ്‌ സ്‌ക്രീന്‍ വ്യക്തത. വയര്‍ലെസ്‌ ചാര്‍ജിംഗ്‌ എന്നത്‌ ലൂമിയയുടെ മറ്റൊരു പ്രത്യേകതയാണ്‌. 20 മെഗാ പിക്‌സലിന്റേതാണ്‌ ക്യാമറ. 46,999 രൂപയാണ്‌ ഇതിന്റെ വില. വീഡിയോ റെക്കോര്‍ഡിങിനായി നാലു മൈക്രോ ഫോണുകളാണ്‌ ഇതിലുള്ളത്‌. സാംസങ്‌ ഗാലക്‌സി നോട്ട്‌ ത്രീ, എച്ച്‌.ടി.സി വണ്‍ മാക്‌സ്‌, സോണി എക്‌സ്‌പീരിയ സെഡ്‌ അള്‍ട്ര എന്നിവ നിലവില്‍ ലൂമിയയുടെ എതിരാളികളാണ്‌. ഇതിനു മുമ്പ്‌ ലൂമിയ 2520 എന്ന പേരില്‍ ആദ്യത്തെ ടാബ്ലറ്റും നോക്കിയ പുറത്തിറക്കിയിരുന്നു. വിപണിയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ പുതിയ ഫാബ്ലറ്റെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌. ഒപ്പം മൈക്രോസോഫ്‌റ്റിന്റെ കൈകളിലേക്ക്‌ നോക്കിയ പോയേക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.