You are Here : Home / Readers Choice

പ്ലാസ്റ്റിക്‌ കസേര തലയില്‍ കുടുങ്ങിയ പശുവിനെ പട്ടാളം രക്ഷിച്ചു!

Text Size  

Story Dated: Wednesday, December 04, 2013 04:42 hrs UTC

കുടം തലയില്‍ കുടുങ്ങിയ പട്ടിയുടെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്‌. എന്നാല്‍ കുടത്തിനു പകരം കസേര കുടുങ്ങിയാലോ. അതും ഒരു പശുവിന്റെ തലയില്‍. അതും സംഭവിച്ചു. ആസ്‌ത്രേലിയയിലാണ്‌ സംഭവം. വളരെ അപകടകരമായ രീതിയില്‍ ഊരിയെടുക്കാനാവാത്ത വിധമായിരുന്നു കസേര കുടുങ്ങിയിരുന്നത്‌. അതു കൊണ്ടു തന്നെ പലരും ശ്രമിച്ചിട്ടും പശുവിന്‌ മുറിവേല്‍ക്കാത്ത വിധത്തില്‍ കസേര നീക്കാനായില്ല. എന്നാല്‍ പ്ലാസ്റ്റിക്‌ കസേര തലയില്‍ കുടുങ്ങിയ പശു രക്ഷപ്പെട്ടു.
ആര്‍എസ്‌പിസിഎ ഉദ്യോഗസ്ഥരെത്തിയാണ്‌ പശുവിനെ രക്ഷപ്പെടുത്തിയത്‌. ഒരു കര്‍ഷകനാണ്‌ സംഭവം ആദ്യം കണ്ടത്‌. അയാള്‍ ഉടന്‍ തന്നെ സിഡ്‌നിയിലുള്ള ആര്‍എസ്‌പിസിഎ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇത്‌ നീക്കാന്‍ മറ്റൊരു പശു ശ്രമിക്കുന്ന കാഴ്‌ചയായിരുന്നു കൂടുതല്‍ അത്ഭുതകരമായിട്ടുണ്ടായിരുന്നത്‌. തന്റെ മൂക്കുപയോഗിച്ച്‌ സുഹൃത്തിന്റെ തലയില്‍ നിന്നും കസേര മാറ്റാന്‍ ശ്രമിക്കുന്ന പശു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക്‌ അത്‌ങുതമായി. എന്തായാലും കസേര തലയില്‍ നിന്നും നീക്കിയപ്പോള്‍ പശുവിന്റെ സന്തോഷം കാണേണ്ടതായിരുന്നു എന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.