You are Here : Home / Readers Choice

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മുത്തശ്ശി യാത്രയായി

Text Size  

Story Dated: Saturday, November 30, 2013 05:24 hrs UTC

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയും യാത്രയായി. ഗ്രേസ്‌ ജോണ്‍സ്‌ എന്ന ബ്രിട്ടീഷുകാരിയാണ്‌ ഈ മുതുമുത്തശ്ശി. അരിക്കുമ്പോള്‍ ഇവരുടെ പ്രായം 113 വയസായിരുന്നു. ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരുന്നു ഇവര്‍. ഇന്നലെയാണ്‌ ഗ്രേസിന്റെ മരണവിവരം പുറത്തുവരുന്നത്‌. 1899 ഡിസംബര്‍ 7 ന്‌
സൗത്ത്‌ ലണ്ടനിലാണ്‌ ഇവര്‍ ജനിച്ചത്‌. 1800 കളില്‍ ജനിച്ച ബ്രിട്ടനിലെ അവസാന വ്യക്തിയാണ്‌ ഇവര്‍. അവിവാഹിതയാണ്‌ ഗ്രേസ്‌ മുത്തശ്ശി.ഇവരുടെ പ്രതിശ്രുത വരന്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ മരണമടഞ്ഞ വ്യക്തിയായിരുന്നു. അദ്ദേഹം മരിക്കുമ്പോള്‍ ലോതത്തെ ആറാമത്തെ പ്രായം കൂടിയ വ്യക്തിയായിരുന്നു. അടുത്തിടെയുണ്ടായ ഒരു വീഴ്‌ചയാണ്‌ മുത്തശ്ശിയുടെ മരണകാരണം. ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നടത്തിയെങ്കിലും മുത്തശ്ശി മരിക്കുകയായിരുന്നു. അവരുടെ ഓര്‍മകള്‍ ഒരിക്കലും അവസാനിക്കില്ലെന്നും തങ്ങള്‍ക്ക്‌ താങ്ങാനാവാത്ത ദു:ഖമാണ്‌ മുത്തശ്ശിയുടെ മരണം നല്‍കുന്നതെന്നും അവരോട്‌ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഗ്രേസ്‌ മരിക്കുന്നതിനും രണ്ടാഴ്‌ച മുമ്പാണ്‌ ബ്രിട്ടനിലെ രണ്ടാമത്തെ പ്രായം കൂടിയ വ്യക്തിയായ റാല്‍ഫ്‌ ടാരന്റ്‌  അദ്ദേഹത്തിന്റെ 110ാമത്തെ വയസില്‍ മരിക്കുന്നത്‌. റാല്‍ഫിന്റെ ഭാര്യയും 102ാമത്തെ വയസിലാണ്‌ മരിക്കുന്നത്‌. എന്തായാലും പിറന്നാള്‍ അടുത്തിരിക്കെ അത്‌ ആഘോഷിക്കാന്‍ സാധിക്കാതെയാണ്‌ മുത്തശ്ശിയുടെ മടക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.