You are Here : Home / Readers Choice

ഹൂസ്റ്റണ്‍ പ്രളയബാധിതര്‍ക്ക് 32,900 ഡോളര്‍ വീതം നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 06, 2015 08:32 hrs UTC

ഹൂസ്റ്റണ്‍: കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ കനത്ത മഴയിലും, ചുഴലിക്കാറ്റിലും, വെള്ളപൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് 32900 ഡോളര്‍ വരെ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുകയാണെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഇതുവരെ നാലുമില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കി കഴിഞ്ഞതായി ഇവര്‍ പറഞ്ഞു. 3900 പേര്‍ ഇതിനകം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപേക്ഷ നല്‍കിയിട്ടുണ്ട്. വെള്ളപൊക്കത്തില്‍ വീടിനും, വസ്തുവകകള്‍ക്കും നഷ്ടം സംഭവിച്ചവര്‍ വിവരം അധികൃതരം അറിയിക്കണമെന്നും, എഫ്.ഇ.എം.എയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ ധനസഹായം ലഭിക്കുമെന്നുള്ളത്. പലര്‍ക്കും അറിവില്ലാത്തതാണ് അപേക്ഷകരുടെ എണ്ണം കുറയുന്നതിന് കാരണമെന്നും ഇവര്‍ പറയുന്നു. രണ്ടു മൊബൈല്‍ റിക്കവറി വാഹനങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വീടുകള്‍ തോറും സഞ്ചരിച്ചു ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കി വരുന്നുണ്ട്. വെള്ളപൊക്കം മൂലം തകര്‍ന്ന വീടുകള്‍ പുതുക്കി പണിയുന്നതിനും, താല്‍ക്കാലിക ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനും, മെഡിക്കല്‍ ബില്ലുകള്‍ നല്‍കുന്നതിനുമുള്ള ധനസഹായം ലഭിക്കുമെന്ന് ഇവര്‍ അറിയിച്ചു. നിങ്ങള്‍ വെള്ളപൊക്കദുരിതബാധിതരാണെങ്കില്‍ ഡിസാസ്റ്റര്‍ അസിസ്റ്റന്‍സ്. ഗവ. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തി ആനുകൂല്യങ്ങള്‍ കൈപറ്റണമെന്നും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. diasterassistance.gov

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.