You are Here : Home / Readers Choice

കളവ് നടത്തിയ മകന് അമ്മയുടെ പരസ്യ ശിക്ഷ !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 16, 2015 01:11 hrs UTC


                        
ഒഹായൊ . സ്കൂളില്‍ അപമര്യാദയായി പെരുമാറുക, സ്കൂള്‍ ബസിലെ സീറ്റ് ചെറിയ കത്തി ഉപയോഗിച്ചു കുത്തി കീറുക ബസ്സില്‍  യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ കഴുത്തിന് കുത്തി പിടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത 12 വയസ്സുകാരന് അമ്മ നല്‍കിയ ശിക്ഷ അല്പം കഠിനമായതായി കണ്ടു നിന്നവര്‍ അഭിപ്രായപ്പെട്ടു.

ഇതിനെല്ലാം പുറമെ ബന്ധുക്കളുടെ വീട്ടില്‍ നിന്നും 300 ഡോളര്‍ ഈ കുട്ടി കളവ് നടത്തുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി രണ്ട് ദിവസത്തേക്കു സസ്പെന്റ് ചെയ്ത 12 വയസുകാരനെ സ്കൂളിന് മുമ്പില്‍ ഞാന്‍ ഒരു കളളനാണ്. 300 ഡോളര്‍ മോഷ്ടിച്ചു എന്നെഴുതിയ ഒരു ബോര്‍ഡ് പിടിച്ചു നില്‍ക്കണമെന്നാണ് അമ്മ നല്‍കിയ പൊതു ശിക്ഷ.

തെറ്റ് മനസ്സിലാക്കി വിദ്യാര്‍ഥി തന്‍െറ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. ഞാന്‍ മകനെ സ്നേഹിക്കുന്നു. നല്‍കിയ ശിക്ഷ അവനെ തെറ്റ് മനസ്സിലാക്കുന്നതിനും, ആവര്‍ത്തിക്കാതിരിക്കുന്നതിനുമാണ്. അവനെ ശരിയായ പാതയിലേക്ക് തിരിച്ചു കൊണ്ടുവരണമെങ്കില്‍ ഇതാണൊരു വഴി. മകന് നല്‍കിയ ശിക്ഷയെ കുറിച്ചു  മാതാവ് അഭിപ്രായപ്പെട്ടു. മകനും അമ്മയുടെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.