You are Here : Home / Readers Choice

മൂക്കില്ലാത്ത ഇന്ത്യന്‍ പെണ്‍കുട്ടിയെ ഒഹായൊ ടീച്ചര്‍ ദത്തെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 10, 2015 11:48 hrs UTC


ഒഹായൊ. ദത്തെടുക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചു ഗുജറാത്തിലെ മഹിള കല്യാണ്‍ കേന്ദ്ര സെന്ററില്‍ എത്തി ചേര്‍ന്ന ദമ്പതിമാര്‍ക്ക് ഒറ്റ നോട്ടത്തില്‍ ദുര്‍ഗ്ഗയെ ഇഷ്ടപ്പെടാന്‍ കഴിഞ്ഞില്ല. തടസ്സമായിരുന്നത് ദുര്‍ഗ്ഗയുടെ മുഖത്തെ നഷ്ടപ്പെട്ട മൂക്കായിരുന്നു.

ഒടുവില്‍ സാന്‍സിയാറ്റില്‍ നിന്നുളള അധ്യാപിക ക്രിസ്റ്റിന്‍ വില്യംസ് (44) ദുര്‍ഗ്ഗയെ ദത്തെടുക്കുവാന്‍ തീരുമാനിച്ചു. നേപ്പാളില്‍ നിന്നു ഒരു കുട്ടിയെ ദത്തെടുക്കുവാനായിരുന്നു താല്പര്യമെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കണ്ടു മുട്ടിയ ദുര്‍ഗ്ഗയെയാണ് അധ്യാപിക തിരഞ്ഞെടുത്തത്.

ഇപ്പോഴും അവിവാഹിതയായി കഴിയുന്ന ക്രിസ്റ്റി 2010 ലാണ് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുവാന്‍ ആരംഭിച്ചത്. 2012 ല്‍ ആദ്യമായി ദത്തെടുത്തത് ദുര്‍ഗ്ഗയുടെ സഹോദരി മുന്നയെയായിരുന്നു.

ജനിച്ച ഉടനെ ഗുജറാത്തിലെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ദുര്‍ഗ്ഗയെ, ഏതോ ജീവികളോ, മൃഗമോ മൂക്ക് കടിച്ചെടുത്ത് വികൃതമാക്കിയിരുന്നു. ആശുപത്രിയിയില്‍ തക്ക സമയത്ത് എത്തിച്ചതുകൊണ്ടാണ് ദുര്‍ഗ്ഗ രക്ഷപ്പെട്ടത്.

2011 ലാണ് ദുര്‍ഗ്ഗ കല്യാണ്‍ കേന്ദ്ര സെന്ററില്‍ എത്തിയത്. 25 ദമ്പതിമാരാണ് കുട്ടികളെ ദത്തെടുക്കുവാന്‍ ഇവിടെ എത്തിചേര്‍ന്നത്. ദുര്‍ഗ്ഗയെ ദത്തെടുക്കുവാന്‍ ആരും തയ്യാറായില്ല. സൂപ്രണ്ട് ലബന്‍ അജേറിയ പറഞ്ഞു.

ദത്തെടുക്കുന്നതിനു മുമ്പ്് ക്രിസ്റ്റിന്‍ അമേരിക്കന്‍ ശസ്ത്രക്രിയാ വിദഗ്ധന്മാരോട് ആലോചിച്ചു. ദുര്‍ഗ്ഗയുടെ നഷ്ടപ്പെട്ട മൂക്ക് ശരിയാക്കാമെന്ന് ഉറപ്പാക്കിയായിരുന്നു. ദീര്‍ഘനാളുകളിലെ പരിശ്രമത്തിനൊടുവിലാണ് ദുര്‍ഗ്ഗയേയും സഹോദരി മുന്നയേയും ക്രിസ്റ്റിക്ക് ലഭിച്ചത്.  സ്വന്തം കുട്ടികളായി വളര്‍ത്തി പഠിച്ചു ഇരുവര്‍ക്കും നല്ലൊരു ഭാവി നല്‍കണമെന്നാണ് ക്രിസ്റ്റിയുടെ ആഗ്രഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.