You are Here : Home / Readers Choice

പൂര്‍ണ്ണ പുകയില നിരോധനത്തിന് വെസ്റ്റ് മിനിസ്റ്റര്‍ !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 18, 2014 11:19 hrs UTC


                        
വെസ്റ്റ് മിനിസ്റ്റര്‍ (മാസച്ചുസെറ്റസ്) . പുകവലിയും പുകയില ഉല്‍പന്നങ്ങളും നിരോധിക്കുന്നതിന് അനുമതി തേടുന്ന അമേരിക്കയിലെ ആദ്യ പട്ടണമെന്ന സ്ഥാനത്തിന് വെസ്റ്റ് മിനിസ്റ്റര്‍ ടൌണിന്.
നവംബര്‍ 12 ന് ടൌണ്‍ ഹോള്‍ മീറ്റിങില്‍ പങ്കെടുക്കാനെത്തിയവരോടാണ് ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ആന്‍ഡ്രിയ ക്രെറ്റ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്.

50% ജനങ്ങളെ മരണത്തിലേക്കു നയിക്കുന്ന പുകയില ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കണമെന്ന ടൌണ്‍ കൌണ്‍സിലിന്‍െറ തീരുമാനം ഡിസംബര്‍ 3-ം വാരം നടക്കുന്ന ഹിത പരിശോധനയിലൂടെ തീരുമാനിക്കും.

പുകയില ഉപയോഗം നിരോധിക്കുന്നതിനെതിരെ വ്യാപാരികളും ഒരു കൂട്ടം ജനങ്ങളും നടത്തിയ പ്രതിഷേധ പ്രകടനം ശക്തമായതിനെ തുടര്‍ന്ന് ടൌണ്‍ മിറ്റിങ് ഇരുപത് മിനിറ്റ് നിര്‍ത്തി വെക്കേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു. കച്ചവടക്കാരേയും ടൌണിന്‍െറ ധനാഗമനത്തേയും ഇത് പ്രതികൂലമായി ബാധിക്കുമെങ്കിലും സാധാരണ പൌരന്മാരെ പുകയിലയുടെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുവാന്‍ കഴിയുന്നതിനാണ് പ്രാധാന്യം നല്‍കുന്നത് അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.