You are Here : Home / Readers Choice

ഷാക്കിറക്ക് ഫേസ്ബുക്കില്‍ 10 കോടി ലൈക്

Text Size  

Story Dated: Sunday, July 20, 2014 07:37 hrs UTC



വാക്ക വാക്ക ഗേള്‍ ഷാക്കിറക്ക് ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു.
‘ചരിത്രനേട്ടത്തില്‍ എത്തിച്ചതില്‍ ഞാന്‍ വിനയാന്വിതയാവുന്നു. സ്റ്റേജും ആരാധകരും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ എനിക്കും എന്നെപോലുള്ള കലാകാരന്‍മാര്‍ക്കും ഒരു പാലംപോലെ സഹായകരമാണ് ഫേസ്ബുക്ക് ’ ഷാക്കിറ പറഞ്ഞു.
ഫേസ്ബുക്കില്‍ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ക്ക് ഇത്രയധികം ലൈക് ലഭിക്കുന്നത്.

ആരാധകരെയും ലോകത്തെയും വിസ്മയിപ്പിക്കുന്ന വ്യക്തിയുടെ വിസ്മയകരമായ ചരിത്രനേട്ടമെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ് ഷാക്കിറയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.