You are Here : Home / Readers Choice

യു.റ്റി. ഓസ്റ്റിന്‍ ക്യാമ്പസ്സില്‍ നിന്നും നാലു പ്രതിമകള്‍ നീക്കം ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 22, 2017 10:26 hrs UTC

ഓസ്റ്റിന്‍: കണ്‍ഫെഡറേറ്റ് പ്രതിമകള്‍ നീക്കം ചെയ്യുന്നതിന് അനുകൂലമായും, പ്രതികൂലമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുജന റാലികള്‍ നടക്കുന്നതിനിടയില്‍ യു.ടി. ഓസ്റ്റിന്‍ ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന നാലു കണ്‍ഫെഡറേറ്റു പ്രതിമകള്‍ ആഗസ്റ്റ് 20 തിങ്കളാഴ്ച നേരം പുലരുന്നതിനു മുമ്പ് നീക്കം ചെയ്തതായി യൂണിവേഴ്സ്റ്റി അധികൃതര്‍ അറിയിച്ചു. റോബര്‍ട്ട് ഇ.ലി., ആല്‍ബര്‍ട്ട് സിഡ്‌നി, ജോണ്‍ റീഗന്‍, മുന്‍ ടെക്‌സസ് ഗവര്‍ണര്‍ ജെയിംസ് സ്റ്റീഫന്‍ ഹോഗ എന്നിവരുടെ പ്രതികളാണ് നീക്കം ചെയ്തതെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രേഗ ഫെന്‍വെസ് പറഞ്ഞു. പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഞായറാഴ്ച രാത്രി 11 മണിക്കാണ് പ്രസിഡന്റ് ഈ മെയില്‍ അയച്ചത്. അടുത്ത ആഴ്ച കോളേജ് തുറക്കുന്നതിന് മുമ്പ് പ്രതിമകള്‍ നീക്കം ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്ക് ശാന്തമായി പഠിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണെന്ന് പ്രസിഡന്റ് പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റാച്യുകള്‍ നീക്കം ചെയ്യുന്നതിന് ഹെവി മെഷ്യനറിയാണ് ഉപയോഗിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ അടിമകളെ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഒരു രാഷ്ട്രം രൂപീകരിക്കുകയും, തുടര്‍ന്ന് സിവില്‍ വാര്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ നേതൃത്വം നല്‍കിയവരുടെ പ്രതിമകളാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. ടെക്‌സസ്സും പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 1861 മുതല്‍ 1865 വരെ നടന്ന സിവില്‍ വാറില്‍ 620,000 മിലിട്ടറി ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ യൂണിയന്‍ ഗവണ്‍മെന്റ് കോണ്‍ഫെഡറേറ്റ് എന്ന ആവശ്യം സ്വീകരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.