You are Here : Home / Readers Choice

ലൈഫ് സപ്പോര്‍ട്ട് നീക്കി : ഇന്ത്യന്‍ എഞ്ചിനിയര്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 22, 2015 11:39 hrs UTC

സാന്റാ ക്ലേര (കാലിഫോര്‍ണിയ) മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ എന്‍ജിനീയര്‍ ആശിഷ് ത്യാഗി (35) യുടെ ലൈഫ് സപ്പോര്‍ട്ട് വെന്റിലേറ്റര്‍ സാന്റാ ക്ലേര കൗണ്ടി സുപ്പീരിയര്‍ കോടതി ഉത്തരവു പ്രകാരം ജൂലൈ 19-നു നീക്കം ചെയ്തു.

ജൂലൈ 3 ന് നാല് വയസുകാരനായ മകനുമൊത്ത് അപ്പാര്‍ട്ട്‌മെന്റിലെ നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് ത്യാഗി വെളളത്തില്‍ മുങ്ങിയത്. ത്യാഗിയുടെ ഭാര്യ സരിക ഓടിയെത്തിയപ്പോഴേക്കും പാരാമെഡിക്ക്‌സ് എത്തി ത്യാഗിയെ നീന്തല്‍ കുളത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തി സിപിആര്‍ നല്‍കിയെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു. നീന്തുന്നതിനിടയില്‍ ഉണ്ടായ ഹൃദ്രോഗമാണ് മരണകാരണം.

ഇന്ത്യയില്‍ നിന്നും കുടുംബാംഗങ്ങള്‍ എത്തി ചേരുന്നതുവരെ ലൈഫ് സപ്പോര്‍ട്ട് നല്‍കകണമെന്ന ഭാര്യയുടെ അഭ്യര്‍ത്ഥന ഡോക്ടര്‍മാര്‍ അംഗീകരിച്ചു.
ലൈഫ് സപ്പോര്‍ട്ട് തുടരണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്.

ഇന്ത്യയില്‍ നിന്നും ത്യാഗിയുടെ പ്രായമായ മാതാപിതാക്കള്‍ക്ക് ഇവിടെയത്തി മകനെ ജീവനോടെ കാണാന്‍ കഴിയുമെന്ന ആഗ്രഹം വെന്റിലേറ്ററില്‍ നിന്നും നീക്കം ചെയ്തതോടെ വിഫലമായി.

ത്യാഗിയുടെ കൂടെ എത്തിയ ഭാര്യ സരികയുടെ H-4 വിസ പെര്‍മനന്റ് വിസയാക്കി മാറുന്നതിനും ത്യാഗിയുടെ കുടുംബത്തെ സഹായിക്കുന്നതിനും ഫണ്ട് രൂപീകരിക്കുന്നതിനുമുളള ശ്രമത്തിലാണ് ത്യാഗിയുടെ അറ്റോര്‍ണി മഹേഷ് ബജോറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.