You are Here : Home / Readers Choice

നിക്കി ഹേലി - അമേരിക്കന്‍ ചരിത്രം അറിയാത്ത കുടിയേറ്റക്കാരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 25, 2015 10:52 hrs UTC

സൗത്ത് കരോളിനാ: സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി ക്കെതിരെ കണ്‍സര്‍വേറ്റീവ് പൊളിക്കല്‍ കമന്റേറ്റര്‍ ആന്‍ കോള്‍ട്ടര്‍ (ANN COULTER) നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി.

 
'അമേരിക്കയില്‍ കുടിയേറിയ അമേരിക്കന്‍ ചരിത്രം അറിയാത്ത ഗവര്‍ണ്ണറാണ് നിക്കി ഹേലി ' എന്നാണ് ആന്‍ ഇവരെ വിശേഷിപ്പിച്ചത്.
 
കോണ്‍ഫെഡരേറ്റ് ഫ്ലാഗ് സംസ്ഥാന തലസ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്ന ഗവര്‍ണ്ണറുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് ആന്‍ പ്രസ്താവന നടത്തിയത്.
ജൂണ്‍ 23 ഫോക്‌സ് ബിസിനസ്സ് നെറ്റ് വര്‍ക്കിലൂടെ ആന്‍ നടത്തിയ പ്രസ്താവനയെ യു.എസ്. ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സഞ്ജയ് പുരി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
അമേരിക്കാ കുടിയേറ്റക്കാരുടെ നാടാണെന്നും, ആനിന്റെ പൂര്‍വ്വികന്മാര്‍ ഇവിടെ കുടിയേറിയവരാണെന്നും ഉള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കരുതെന്ന് സഞ്ജയ് ഓര്‍മ്മിപ്പിച്ചു.
പഞ്ചാബില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്ക് 1972 ല്‍ ഇവിടെ ജനിച്ച മകളാണ് നിക്കിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.
 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.