You are Here : Home / Readers Choice

നാലില്‍ കൂടുതല്‍ ഗര്‍ഭധാരണം- സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 27, 2015 11:46 hrs UTC


                        
ന്യൂയോര്‍ക്ക് . നാലില്‍ കൂടുതല്‍ ഗര്‍ഭധാരണം സ്ത്രീകളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നു ഡാലസ് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്. സൌത്ത്  വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകയും ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറുമായ മോനിക്ക സംഗവി പറഞ്ഞു.

നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയവരും നാലില്‍ താഴെ ജന്മം നല്‍കിയവരുമായ സ്ത്രീകളില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഈ വ്യത്യാസം പ്രകടമായത്. വയറിനകത്തെ അവയവങ്ങള്‍ക്കും ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് നാലില്‍ കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നു മോനിക്ക പറഞ്ഞു.

പ്രസവിക്കാത്ത സ്ത്രീകള്‍, മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയവര്‍, നാലില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയവര്‍ എന്നീ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തില്‍ ഗര്‍ഭധാരണകാലഘട്ടത്തില്‍ സ്ത്രീകളില്‍ സംഭവിക്കുന്ന മാനസികാവസ്ഥയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനങ്ങള്‍ തെളിക്കുന്നു.

ഹാര്‍ട്ട് അസോസിയേഷന്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്രിവന്റിവ് കാര്‍ഡിയോളജി, എന്നീ സംഘടനകളില്‍ അംഗമായ മോനിക്ക അമേരിക്കന്‍ ഹാര്‍ച്ച് അസോസിയേഷന്റെ 2015ലെ ട്രെയിനി അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. ഒറിഗന്‍ സേറ്റ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദം നേടിയ മോനിക്ക യുറ്റി സൌത്ത് വേസ്റ്റേണില്‍ ചീഫ് കാര്‍ഡിയോളജി ഫെലോ ആയി പ്രവര്‍ത്തിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.