You are Here : Home / Readers Choice

ഓസ്റ്റിന്‍, സാന്‍അന്റോണിയോ ഡ്രൈവര്‍മാര്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 24, 2014 02:57 hrs UTC

പി.പി.ചെറിയാന്‍

 

ഓസ്റ്റിന്‍: ടെക്‌സാസിലെ ഏറ്റവും വലിയ സിറ്റികളായ ഓസ്റ്റിന്‍, സാന്‍അന്റോണിയൊ നഗരങ്ങളില്‍ 2015 ജനുവരി മുതല്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജനുവരി മാസം ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനും നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ശ്രമിക്കുമെന്നും, ഫെബ്രുവരി മുതല്‍ ഫൈന്‍ ഇടാക്കി തുടങ്ങുമെന്നും രണ്ടു സിറ്റിയിലേയും പൊലീസ് അധികൃതര്‍ അറിയിച്ചു. ടെക്‌സാസ് സംസ്ഥാനത്തൊട്ടാകെ ഡ്രൈവിങ്ങിനിടെ ടെക്‌സ്റ്റിങ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഓസ്റ്റിനില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും 500 ഡോളറും സാന്‍ അന്റോണിയായില്‍ 200 ഡോളറുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. 2013 ല്‍ ടെക്‌സാസില്‍ മാത്രം സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടങ്ങളില്‍ 459 പേര്‍ കൊല്ലപ്പെട്ടതായും 18,500 പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്.

 

മദ്യവും മയക്കു മരുന്നും പോലെ സെല്‍ഫോണും ഒരു അഡിക്ഷനായി മാറിയിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. ബോധവല്‍ക്കരണത്തിലൂടെയല്ലാതെ ഇതിനൊരു പരിഹാരം കണ്ടെത്താനാകുകയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.