You are Here : Home / Readers Choice

32,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ ആദ്യ വിവാഹം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 04, 2014 11:10 hrs UTC


അര്‍ക്കന്‍സാസ് . സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം അര്‍ക്കന്‍സാസിന്‍െറ മുകളിലൂടെ 32,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ കെന്റക്കി ലൂയിസ് വില്ലയില്‍ നിന്നുളള ഡോറ്റി കോവ(44) ന്റെയും സ്റ്റുവര്‍ട്ടിന്‍െറയും (38) വിവാഹത്തിന് വേദി ഒരുങ്ങുകയായിരുന്നു. നവംബര്‍ 2 ഞായറാഴ്ച നാഷ് വില്ലയില്‍ നിന്നും ഡാലസ് ലൌവ് ഫീല്‍ഡ് എയര്‍ ഫോര്‍ട്ടിലേക്ക് പറക്കുന്നതിനിടയിലാണ് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നു വിവാഹം വിമാനത്തിനുളളില്‍ നടന്നത്.

ഫ്ലവര്‍ ഗേള്‍ ഉള്‍പ്പെടെ 30 പേരാണ് വിവാഹത്തില്‍ പങ്കെടുക്ക സൌത്ത് വെസ്റ്റ് വിമാനത്തില്‍ യാത്രക്കാരായെത്തിയത്. ഇവരെ കൂടാതെ 111 യാത്രക്കാരും ഈ മംഗള കര്‍മ്മത്തിന് സാക്ഷികളായി.

വിവാഹത്തോടനുബന്ധിച്ചുളള പ്രതിജ്ഞയും, ഡാന്‍സും വിമാനത്തിനുളളില്‍ നടന്നതു യാത്രക്കാര്‍ക്ക് കൌതുകരമായി വിവാഹത്തിന്‍െറ ഔദ്യോഗിക ചടങ്ങുകള്‍ കഴിഞ്ഞ് മുഖ്യ കാര്‍മ്മികന്‍ ഭര്‍ത്താക്കന്മാരെ സദസിനു പരിചയപ്പെടുത്തി.

രണ്ടു വര്‍ഷം മുമ്പ് കണ്ടു മുട്ടിയ ഇവര്‍ ഐടി മേഖലയിലെ ജീവനക്കാരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.