You are Here : Home / Readers Choice

ഭര്‍ത്താവിനെ ഭയന്ന്‌ മകളെ 2 വര്‍ഷം കാറിനുള്ളില്‍ പാര്‍പ്പിച്ച വീട്ടമ്മ അറസ്റ്റില്‍

Text Size  

Story Dated: Sunday, November 10, 2013 11:34 hrs EST

ഫ്രാന്‍സ്‌: കുട്ടികളോട്‌ മാതാപിതാക്കള്‍ ചെയ്യുന്ന ക്രൂരതയുടെ ഏറ്റവുമടുത്ത ഉദാഹരണമാണ്‌ ഫ്രാന്‍സിലെ റോസ്‌ മേരി എന്ന സ്‌ത്രീ. തന്റെ ഭര്‍ത്താവിനെ ഭയന്ന്‌ അമ്മ മകളെ രണ്ടു വര്‍ഷം പാര്‍പ്പിച്ചത്‌ സ്വന്തം കാറിനുള്ളിലാണ്‌.

റോസ്‌ മേരിയുടെ കേടായ കാര്‍ നന്നാക്കാനെത്തിയവരാണ്‌ കാറിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്‌. കാറിനുള്ളില്‍ നിന്നും അപരിചിതമായ ഒരു ശബ്‌ദം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ അവര്‍ റോസ്‌ മേരിയോട്‌ ചോദിച്ചപ്പോള്‍ അത്‌ കളിപ്പാട്ടത്തിന്റെ ശബ്‌ദമാണെന്നാണ്‌ അവര്‍ പറഞ്ഞത്‌. എന്നാല്‍ അതു വിശ്വസിക്കാനാവാതെ അവര്‍ നടത്തിയ തിരച്ചിലിലാണ്‌ കാറിന്റെ ട്രങ്കിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്‌. ഞെട്ടിപ്പോയ തങ്ങള്‍ വിറച്ചുകൊണ്ടാണ്‌ കുട്ടിയെ പുറത്തെടുത്തതെന്നും എന്നാല്‍ ആ സ്‌ത്രീക്ക്‌ യാതൊരു ഭാവമാറ്റവും ഉണ്ടായില്ലെന്നും കുട്ടിയെ പുറത്തെടുത്തവര്‍ പറഞ്ഞു. അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.

സംഭവത്തോടെ ഈ ദമ്പതികളുടെ മറ്റു മൂന്നു കുട്ടികളുടെ ജീവന്‍ ഭയന്ന്‌ അവരെ ഏറ്റെടുക്കാന്‍ തയ്യാറായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്‌. തന്റെ ഭര്‍ത്താവ്‌ ഒരു മുഴുക്കുടിയനാണെന്നും അയാളെ ഭയന്നാണ്‌ താന്‍ കുട്ടിയെ കാറില്‍ ഒളിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട്‌ റോസ്‌മേരി പറഞ്ഞു. രണ്ടു വര്‍ഷം ഒന്നും മിണ്ടാതെ ഇതിനുള്ളില്‍ കഴിഞ്ഞതു കൊണ്ടാകാം കുട്ടി ഒരു വാക്കു പോലും സംസാരിക്കുന്നുണ്ടായിരുന്നില്ല. സംഭവമറിഞ്ഞെത്തിയ ആളുകള്‍ കാഴ്‌ച കണ്ട്‌ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.