You are Here : Home / Readers Choice

ഖത്തറിലെ വ്യോമ താവളം യുഎസ് നിര്‍ത്തലാക്കണമെന്ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 14, 2017 12:49 hrs UTC

വാഷിങ്ടന്‍: ഖത്തര്‍ ഭരണകൂടത്തില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി ഖത്തറിലെ യു എസ് വ്യോമ താവളം പിന്‍വലിക്കണമെന്ന് എമിറേറ്റ്‌സ് അംബാസഡര്‍ പ്രസിഡന്റ് ട്രംപിനോട് നിര്‍ദ്ദേശിച്ചു. ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന ഖത്തര്‍ ഭരണാധികാരികളെ ഒറ്റപ്പെടുത്തണമെന്നും അംബാസഡര്‍ യൂസഫ് അല്‍ ഒത്തയ്ബ് ആവശ്യപ്പെട്ടു. യു എ ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കഴിഞ്ഞു. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ മിലിറ്ററി ബേസ് ഖത്തറിലാണ്. ഇറാഖ്, സിറിയ തുടങ്ങിയ ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ക്കെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ ഖത്തറിനുള്ള സ്ഥാനം അതി പ്രധാനമാണ്. ഖത്തറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് അമേരിക്കയ്ക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. ഖത്തറിനെ കേന്ദ്രീകരിച്ചു ഇപ്പോള്‍ നടക്കുന്ന നയതന്ത്രപ്രതിസന്ധി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ പ്രദേശങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനാണെന്ന് യു എസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാത്തിസ് ഇന്ന് ചൊവ്വാഴ്ച്ച അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.