You are Here : Home / Readers Choice

കലിഫോർണിയ ഷെറിഫ് വെടിയേറ്റു കൊല്ലപ്പെട്ടു ; പ്രതി അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 14, 2016 07:37 hrs EST

സെൻട്രൽ കലിഫോർണിയ ∙ പാർക്ക് ചെയ്തിരുന്ന വാഹനത്തിലെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന് സമീപിച്ച ഷെരിഫിന്റെ തലയ്ക്കു നേരെ രണ്ടുതവണ വെടിയുതിർത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.നവംബർ 13 ന് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംശയാസ്പദമായ രീതിയിൽ ഒരു വാൻ ഹൂജ്സൺ (Hughson) സിറ്റി ഷിപ്പിങ്ങ് സ്പോട്ടിൽ പാർക്ക് ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിച്ചേർന്നതായിരുന്നു കൗണ്ടി ഷെറിഫ് ഡെന്നിസ് വാലസ്. കാറിൽ നിന്നും പുറത്തിറങ്ങി വാനിനു സമീപം എത്തിയ ഉടനെ വാനിലിരുന്ന പ്രതി അടുത്തു നിന്ന ഷെരിഫിനുനേരെ വെടിവയ്ക്കുകയായിരുന്നു. കൂടുതൽ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ചേർന്ന് വെടിയേറ്റ ഡെപ്യൂട്ടി ഷെറിഫിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെ മോഷ്ടിച്ച കാറിൽ രക്ഷപ്പെട്ട പ്രതി മറ്റൊരു സ്ത്രീയുടെ കയ്യിൽ നിന്നും വാലറ്റ് തട്ടിയെടുത്തു. സ്ത്രീ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് പ്രതിയെ പിന്തുടർന്ന് പിടി കൂടുകയായിരുന്നു. 36 വയസുളള ഡേവിഡ് മക്കാഡൊയാണ് പ്രതിയെന്നു കീസ് സിറ്റി(Keyes City) പൊലീസ് പറഞ്ഞു. ഷൂട്ടിങ്ങ് നടന്ന സ്ഥലത്തു നിന്നും 150 മൈൽ അകലെയായിരുന്നു ഈ സംഭവം. 20 വർഷം സർവീസുളള ഷെറിഫ് വാലിസിന്(53) ഭാര്യയും കുട്ടികളുമുണ്ട്. അഞ്ച് ആഴ്ചയ്ക്കുളളിൽ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പൊലീസ് ഓഫിസറാണ് ഡേവിഡ് വാലസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.