You are Here : Home / Readers Choice

നീലാ ബാനര്‍ജിയെ അമേരിക്കന്‍ പ്രസിഡന്റ് ആദരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 04, 2016 10:54 hrs UTC

വാഷിംഗ്ടണ്‍ സിറ്റി: വേള്‍ഡ് പ്രസ് ഫ്രീഡം ഡേയില്‍ ഇന്ത്യന്‍ വംശജയും ക്ലൈമറ്റ് ന്യൂസ്(Climate News) റൈറ്ററുമായ നീലാ ബാനര്‍ജിയെ എഡ്ഗര്‍ എ. പൊ അവാര്‍ഡ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആദരിച്ചു. മെയ് 2ന് വൈറ്റ് ഹൗസില്‍ പത്രപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ വാര്‍ഷീക വിരുന്നില്‍ വെച്ചാണ് ഒബാമയും, മിഷേല്‍ ഒബാമയും ചേര്‍ന്നു വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സ് അസ്സോസിയേഷന്റെ വാര്‍ഷീക അവാര്‍ഡ് ബാനര്‍ജിക്ക്‌സമ്മാനിച്ചത്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാനര്‍ജി, ഇന്‍സൈഡ് ക്ലൈമറ്റ് ന്യൂസില്‍ ചേരുന്നതിനു മുമ്പ് ലോസ് ആഞ്ചലസ് ടൈംസ് വാഷിംഗ്ടണ്‍ ബ്യൂറോയില്‍ എനര്‍ജി ആന്റ് എന്‍ വൈണ്‍മെന്റല്‍ റിപ്പോര്‍ട്ടറായിരുന്നു. യെല്‍ (Yale) യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദ്ധമെടുത്ത് ബാനര്‍ജി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മോസ്‌ക്കൊ കറസ്‌പോണ്ടന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകപത്ര സ്വാതന്ത്ര്യദിനമായി മെയ് 3നാണ് ആഗോള തലത്തില്‍ ആഘോഷിക്കുന്നത്. അമേരിക്കയില്‍ വേള്‍ഡ് പ്രസ്സ് ഫ്രീഡം ഡെയായി ആഘോഷിക്കുന്നത് നവംബര്‍ 9നാണ്. 2001 ലാണ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ലിയൂ ബുഷ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫെഡറല്‍ ഒബ്‌സെര്‍വന്‍സ് ഡെയായി പ്രഖ്യാപിച്ചത്. 1993 ഡിസംബറില്‍ യു.എന്‍. ജനറല്‍ അസംബ്ലി വേള്‍ഡ് പ്രസ് ഫ്രീഡം ഡെയായി പ്രഖ്യാപിക്കുകയും, മെയ് 3ന് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.