You are Here : Home / Readers Choice

ലോങ്ങ്‌ഐലന്റില്‍ പിറ്റ്ബുളിന്റെ അക്രമണം- 9 വയസുകാരി കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 09, 2015 12:20 hrs UTC

ലോങ്ങ്‌ഐലന്റ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് ലോങ്ങ്‌ഐലന്റ് നാസ വ് കൗണ്ടിയില്‍ ഇന്നു(ഞായറാഴ്ച) രാവിലെ 10.30 ന് ബാക്ക് യാര്‍ഡില്‍ കളിച്ചുകൊണ്ടിരുന്ന 9 വയസ്സുക്കാരി 80 പൗണ്ടുള്ള പിറ്റ് ബുളിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹോളണ്ട് അവന്യുവിലുള്ള വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമ്പതുവയസ്സുകാരി. സംഭവം നടക്കുമ്പോള്‍ അകത്തുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഓടിവന്ന് കുട്ടിയുടെ സമീപത്തുനിന്നും പട്ടിയെ മാറ്റുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 911 വിളിച്ചു എത്തിചേര്‍ന്ന് പോലീസ് ബാക്ക് യാര്‍ഡില്‍ പ്രവേശിച്ചതോടെ പിറ്റ്ബുള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. തുടര്‍ന്നു പോലീസ് വെടിവെച്ചു പട്ടിയെ കൊല്ലുകയായിരുന്നു. രക്തം വാര്‍ന്ന് കിടന്നിരുന്ന പെണ്‍കുട്ടിയെ ഫ്രാങ്കിളിന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അധികം വൈകാതെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവം നടന്ന വീടിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന പിറ്റ്ബുളിന്റെ ഉടമ കാര്‍ളില്‍ ആര്‍നോള്‍ഡിനെ(29) പോലീസ് അറസ്റ്റു ചെയ്തു. വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ അക്രമാസക്തമാകുന്നതെപ്പോള്‍ എന്നറിയില്ല. പ്രത്യേകിച്ചും പിറ്റ്ബുള്‍. നാസു കൗണ്ടി ഡിറ്റക്ടീവ് മൈക്കിള്‍ പറഞ്ഞു. പിറ്റ്ബുളിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.