You are Here : Home / Readers Choice

ശരീരം തളര്‍ന്ന ഹരീഷ് കുമാറിന് 16 മില്യണ്‍ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 15, 2015 11:06 hrs UTC

മിഷിഗണ്‍: കാറപകടത്തെ തുടര്‍ന്ന് അരയ്ക്കു താഴെ തളര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഹരീഷ്‌കുമാര്‍ പട്ടേലിന്(59) 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മിഷിഗണ്‍ ബറിയന്‍ കൗണ്ടി ജൂറി വിധിച്ചു. നിലവാരം കുറഞ്ഞ ഗുഡ് ഇയര്‍ ടയറാണ് അപകടത്തിന് കാരണമെന്ന് ഗുഡ് ഇയര്‍ കമ്പനി ജീവനക്കാരുടെ സാക്ഷിമൊഴി കൂടി കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. 2012 ജൂലായ് 6ന് പട്ടേല്‍ ഡ്രൈവ് ചെയ്തിരുന്ന റിസ്സാന്‍ പാത്ത്‌ഫൈന്‍ഡര്‍ ടയര്‍ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു അപകടത്തില്‍ പെടുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പട്ടേലിന് ദിവസങ്ങള്‍ക്കു ശേഷമാണ് ഓര്‍മ്മ തിരിച്ചു കിട്ടിയതെങ്കിലും, ശരീരത്തിന്റെ അരയ്ക്കു താഴെ തളര്‍ന്നിരുന്നു. മിഷിഗണ്‍ പ്രൊഡക് ലയബിലിറ്റി ആക്ട് അനുസരിച്ചാണ് ജൂറി വിധി പ്രഖ്യാപിച്ചത് 794, 000 ഡോളര്‍ ഉടന്‍ നല്‍കുന്നതിനും, 1.3 മില്യാണ്‍ ആശുപത്രി ചിലവിലേക്കും, അടുത്ത 20 വര്‍ഷത്തേക്ക് കൊല്ലം തോറും 208000 ഡോളര്‍ നല്‍കണമെന്നും വിധി ന്യായത്തില്‍ പറയുന്നു. ഹാരിഷിന് ഒരിക്കലും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെങ്കിലും, തുടര്‍ന്ന് പാരാശ്രയം കൂടാതെ ജീവിക്കുന്നതിന് ഈ തുക സഹായകരമാകുമെന്നാണ് പട്ടേലിന്റെ അറ്റോര്‍ണി ക്രേയ്ഗ് ഹില്‍ബോണ്‍ പ്രതികരിച്ചത്. ഈ വിധിയില്‍ നിരാശയുണ്ടെങ്കിലും, ഉയര്‍ന്ന കോടതിയില്‍ വിധ ചോദ്യം ചെയ്യുന്നതിനുള്ള നിയമ വശങ്ങള്‍ പഠിച്ചു വരികയാണെന്നും ഗുഡ് ഇയര്‍ കമ്പനി വക്താവ് സ്‌ക്കോട്ട് ബൊമാന്‍ പറഞ്ഞു. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്‌മെന്റ് കാണിക്കുന്ന താല്പര്യം ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ ഇല്ലെന്നും, ജീവനക്കാര്‍ക്ക് നിശ്ചിത ടയറുകള്‍ ദിവസവും നിര്‍മ്മിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും നിലവാരതകര്‍ച്ചക്ക് കാരണമാകുന്നുവെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.