You are Here : Home / Readers Choice

അഹമ്മദ് മുഹമ്മദിന് ന്യൂയോര്‍ക്ക് സിറ്റിഹാളില്‍ രാജകീയ സ്വീകരണം!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 30, 2015 11:13 hrs UTC

 
ന്യൂയോര്‍ക്ക് : ടെക്‌സസ് ഇര്‍വിങ്ങ് വിദ്യാഭ്യാസ ജില്ലയിലെ മെക്കാര്‍തര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി അഹമ്മദ് മുഹമ്മദിന് തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ അത്യുജ്വല സ്വീകരണം നല്‍കി.
സ്വന്തമായി നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്ക് അദ്ധ്യാപകരെ കാണിക്കുവാനുള്ള തിടുക്കത്തില്‍ സ്‌ക്കൂളില്‍ കൊണ്ടുവന്നതാണ് അഹമ്മദിന് വിനയായത്.
 
ഡിജിറ്റല്‍ ക്ലോക്ക് ബോംബാണെന്ന് അദ്ധ്യാപകര്‍ തെറ്റിദ്ധരിച്ചു പോലീസില്‍ വിവരമറിയിച്ചു. ക്ലാസ് റൂമില്‍ നിന്നും പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥിയെ പോലീസ് കൈകളില്‍ വിലങ്ങണിയിച്ച് വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുടുംബാംഗങ്ങളുടെയോ, അറ്റോര്‍ണിയുടെയോ സാന്നിധ്യം ഇല്ലാതെ പതിനാലുക്കാരനായ അഹമ്മദിനെ ചോദ്യം ചെയ്തതും, അറസ്റ്റുചെയ്തതും ദേശീയ തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.
 
മുസ്ലീം സമുദായാംഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു ഒടുവില്‍ പ്രസിഡന്റ് ഒബാമ തന്നെഈ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും, അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവന്മാര്‍ ഈ വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുകയും, ശാസ്ത്രീയ രംഗത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. നേരില്‍ കാണുന്നതിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ എത്തിയ അഹമ്മദിനെ കൗണ്‍സില്‍ സ്വീക്കര്‍ മെലെസ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയും പ്രത്യേക മൊമെന്റൊ സമ്മാനിക്കുകയും ചെയ്തു. അഹമ്മദ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു മാതൃകയാകട്ടെ എന്ന് സിറ്റി കംട്രോളര്‍ ആശംംസിച്ചു. സ്വീക്കറുടെ ചെയറില്‍ ഇരുത്തിയാണ് അഹമ്മദിനെ ആദരിച്ചത്. അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെ എന്ന് മേയര്‍ ബില്‍ ഡി ബഌസിയൊ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.