You are Here : Home / Readers Choice

തെറ്റു ചെയ്യാതെ അറസ്റ്റിലായത്‌ 62 തവണ; ഇങ്ങിനെയും ഒരാള്‍

Text Size  

Story Dated: Monday, December 02, 2013 03:49 hrs UTC

അതിക്രമങ്ങള്‍ക്ക്‌ അറസ്റ്റിലാവുക സാധാരണം. എന്നാല്‍ തെറ്റു ചെയ്യാതെ അറസ്‌റ്റു വരിക്കേണ്ടി വന്നാലോ. അതും 62 തവണ. ഏള്‍ സാംപ്‌സണ്‍ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍കാരനാണ്‌ ഇത്തരത്തില്‍ തെറ്റുകളൊന്നും ചെയ്യാതെ തന്നെ അറസ്റ്റു വരിക്കേണ്ടി വന്ന ഹതഭാഗ്യന്‍. മിയാമിയിലാണ്‌ സംഭവം. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെയാണ്‌ സാംപ്‌സണ്‍ ഇത്രയും തവണ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്‌. കറുത്ത വര്‍ഗക്കാരോട്‌ ഇവിടെ പോലീസ്‌ കാണിക്കുന്ന ക്രൂരതക്ക്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ സാംപ്‌സണിന്റെ കഥ. ഈ നാലു വര്‍ഷങ്ങള്‍ക്കിടെ സാംപ്‌സണെ പോലീസ്‌ അന്വേഷിച്ചത്‌ 100 തവണയും പിടി കൂടിയത്‌ 258 തവണയുമാണ്‌. 62 തവണ അറസ്‌റ്റു ചെയ്യപ്പെട്ടു. 56 തവണയാണ്‌ സാംപ്‌സണ്‍ ജയിലിലായത്‌. ഈ അറസ്‌റ്റുകളൊക്കെയും ഇയാള്‍ വരിച്ചത്‌ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മറ്റും സാധനങ്ങള്‍ പെറുക്കിയതിനാണ്‌. സാംപ്‌സണിന്റെ ജോലിയാണിത്‌. സ്വന്തം ജോലി ചെയ്‌തതിനാണ്‌ ഇയാളെ പോലീസ്‌ അകാരണമായി പീഡിപ്പിച്ചത്‌. പാവപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍കാരെ വേട്ടയാടുക ഇവിടെ പോലീസിന്റെ ഹോബിയാണ്‌. പോലീസിന്റെ പീഡനത്തില്‍ നിന്നും രക്ഷ നേടാന്‍ ഒളിക്യാമറ ഉപയോഗിച്ചിട്ടു പോലും രക്ഷപ്പെടാന്‍ പറ്റാതിരുന്ന അലക്‌സ്‌ സാലെഹ്‌ എന്ന മറ്റൊരാള്‍ കൂടി മിയാമിയിലെ പോലീസ്‌ വേട്ടക്ക്‌ ഉദാഹരണമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.