You are Here : Home / Readers Choice

കളികാര്യമായി; സ്‌ക്വയര്‍ റൂട്ട് തോക്കാണെന്ന് പറഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 24, 2018 02:10 hrs UTC

ലൊസാഞ്ചല്‍സ്: സ്‌ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്. ഫ്‌ളോറിഡായിലെ വെടിവെയ്പിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബര്‍ലിന്‍ ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ഥി കണക്കു ക്ലാസില്‍ സ്‌ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം ബോര്‍ഡില്‍ വരച്ചത്. ഇതേ സമയം ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഈ ചിഹ്നം തോക്കിനെ പോലെയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. കളി കാര്യമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ആദ്യം തോക്കാണെന്ന് അഭിപ്രായപ്പെട്ട കുട്ടിയെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.

അലന്‍ പാരിഷ് ഷെറിഫ് ഓഫീസ് ഫേസ് ബുക്കുല്‍ ഇത് പ്രത്യക്ഷപ്പെട്ടതോടെ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിയുടെ വീട്ടിലും റെയ്ഡ് നടത്തി. പക്ഷേ ക്രിമിനല്‍ ചാര്‍ജ്ജിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല സ്‌കൂള്‍ വെടിവയ്പുകള്‍ വര്‍ധിച്ചുവരുന്നതും തോക്കുകളെ കുറിച്ചുള്ള ഭയം കൂടുന്നതും കാണുന്നതെല്ലാം തോക്കായി ചിത്രീകരിക്കുന്നതിനുള്ള പ്രവണതയിലേക്കു കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുന്നു എന്നതിന് അടിവരയിടുന്നതാണ് ഈ സംഭവം. വിദ്യാര്‍ഥിയുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെങ്കിലും തീരുമാനം സ്‌കൂള്‍ ബോര്‍ഡിന് വിട്ടിരിക്കുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സംഭവം സോഷ്യല്‍ മീഡിയായില്‍ വൈറലായി. എന്തിനെക്കുറിച്ചും എന്ത് അഭിപ്രായവും തട്ടിവിടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.