You are Here : Home / Readers Choice

ഫ്‌ളോറിഡാ വിമാനത്താവളത്തില്‍ മാത്രം 2017 ല്‍ പിടികൂടിയത് 440 തോക്കുകള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, November 26, 2017 01:49 hrs UTC

ഒര്‍ലാന്റൊ: 2017 നവംബര്‍ 20 വരെയുള്ള കാലഘട്ടത്തില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ വിമാനതാവളങ്ങളില്‍ നിന്നും 440 ഫയര്‍ ആംസ് പിടികൂടിയതായി എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ല്‍ ആകെ പിടികൂടിയത് 411 ആയിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷം അമേരിക്കയിലെ വിമാനതാവളത്തില്‍ നിന്നും പിടികൂടിയ ഫയര്‍ ആസിന്റെ ആകെ എണ്ണം(3733) കഴിഞ്ഞവര്‍ഷം പിടികൂടിയതിനേക്കാള്‍ കൂടുതലാണെന്ന് (3391) ടി.എസ്.എ. പറഞ്ഞു. റ്റാംബ എയര്‍പോര്‍ട്ടില്‍ നിന്നും ഈ വര്‍ഷം ഇതുവരെ (86) 2016 ല്‍ 79, 2015 ല്‍ 79, 2015 ല്‍ 49 തോക്കുകളാണ് പിടികൂടിയിട്ടുള്ളത്. യാത്രക്കാര്‍ അവരുടെ തോക്കുകള്‍ ഡിറക്ലയര്‍ ചെയ്തതിനു ശേഷം ചെക്ക്ഡ് ബാഗുകളില്‍ സുരക്ഷിത കേരിയിങ്ങ് കേയ്‌സുകളിലാക്കി അയയ്ക്കാവുന്നതാണ്. കാരി ഓണ്‍ ബാഗുകളില്‍ ഒരു കാരണവശാലും തോക്കുകള്‍ അനുവദനീയമല്ല-സിവില്‍ പെനാലിറ്റിക്കു പുറമെ ക്രിമിനില്‍ ചാര്‍ജ്ജും കാരിഓണ്‍ ബാഗുകളില്‍ തോക്കുകള്‍ കൊണ്ടുവരുന്നവരുടെ പേരില്‍ ചുമത്തുമെന്നും ടി.എസ്.എ. അറിയിച്ചു. അറിഞ്ഞോ, അറിയാതെയോ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.