You are Here : Home / Readers Choice

ട്രമ്പിന്റെ യുഎന്‍ പ്രസംഗം- പ്രാര്‍ത്ഥനയ്ക്കു ലഭിച്ച ഉത്തരമെന്ന് ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 22, 2017 11:06 hrs UTC

ന്യൂയോര്‍ക്ക്: യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ട്രമ്പു നടത്തിയ ഉജ്ജ്വല പ്രസംഗം, ദീര്‍ഘനാളുകളായി നടത്തിയ പ്രാര്‍ത്ഥനയ്ക്കു ലഭിച്ച ഉത്തരമാണെന്ന് ഫ്രാങ്കഌന്‍ ഗ്രഹാം ഉള്‍പ്പെടെ പ്രസിദ്ധ ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച ട്രമ്പ് യു.എന്നില്‍ നടത്തിയ പ്രസംഗം നാളിതുവരെ കേട്ട പ്രസംഗങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നുവെന്നും, അമേരിക്കകാരന്‍ എന്ന നിലയില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നുവെന്നും ഫ്രാങ്കഌന്‍ ഗ്രഹാം പറഞ്ഞു. ട്രമ്പിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചതിനു ദൈവം നല്‍കിയ മഹത്തായ പ്രതിഫലമാണ് ട്രമ്പിന്റെ പ്രസംഗമെന്നും ഗ്രഹാം കൂട്ടിചേര്‍ത്തു. സാമ്പത്തികം, റാഡിക്കല്‍ ഭീകരത, നോര്‍ത്ത് കൊറിയായുടെ ന്യൂക്ലിയര്‍ ഭീഷിണി, ഭീകരര്‍ക്കു ഇറാന്‍ നല്‍കുന്ന സാമ്പത്തിക സഹായം, ഇറാക്ക്, സിറിയ, ക്യൂബ, ഇമ്മിഗ്രേഷന്‍, സോഷ്യലിസം, യുനൈറ്റഡ് നാഷന്‍സില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് വളരെ തന്മയത്വത്തോടെ ട്രമ്പ് നടത്തിയ ചരിത്ര പ്രധാന പ്രസംഗത്തില്‍ നിറഞ്ഞുനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചുപോരാടും, ഒരുമിച്ചു ത്യാഗങ്ങള്‍ സഹിക്കും, സമാധാനം, സ്വാതന്ത്ര്യം, നീതി, കുടുംബബന്ധം, തുടങ്ങിയ ഉയര്‍ന്ന മൂല്യങ്ങള്‍ സംരക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ട്രമ്പ് പ്രസംഗം ഉപസംഹരിച്ചത്. ധീരമായ പ്രസംഗമായിരുന്നു ട്രമ്പിന്റേതെന്ന് ഡാളസ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററും, ട്രമ്പിന്റെ ഇവാഞ്ചലിക്കല്‍ ഉപദേഷ്ടാവുമായ റോബര്‍ട്ട് ജഫ്രസ് പറഞ്ഞു. പാസ്റ്റര്‍ മാര്‍ക്ക് ബേണ്‍സ്, ജെയിംസ് റോബിന്‍സണ്‍, മാര്‍ക്ക് നൊലെന്റ് തുടങ്ങിയവരും ട്രമ്പിനെ പ്രശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.