You are Here : Home / Readers Choice

ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ പുതിയ സമരമുഖം തുറക്കുമെന്ന് കമലാ ഹാരിസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 15, 2016 11:52 hrs UTC

വാഷിങ്ടൺ ∙ യുഎസ് സെനറ്റിലേക്കുളള തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ അമേരിക്കൻ വംശജ കമലാ ഹാരിസ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കെതിരെ പുതിയൊരു സമരമുഖം തുറക്കുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. കലിഫോർണിയായിൽ നടത്തിയ പത്രസമ്മേളനത്തിലാണ് യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസ് വംശീയതയ്ക്കെതിരെയും യുഎസ് മെക്സിക്കൊ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനെതിരെയും ശക്തമായി പ്രതികരിച്ചത്. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കെതിരെ ഒപ്പുശേഖരണം നടത്തുമെന്നും കമല പറഞ്ഞു. ഒബാമയുടെ ഭരണത്തിൽ അനധികൃത കുടിയേറ്റക്കാരും അധികൃത കുടിയേറ്റക്കാരും അനുഭവിച്ചിരുന്ന അതേ ആനുകൂല്യങ്ങൾ ട്രംപിന്റെ ഭരണത്തിലും നിലനിർത്തുന്നതിനുളള അവസരം ഉണ്ടാകണമെന്ന് കമല അഭിപ്രായപ്പെട്ടു. ജാതിയുടേയും വർണ്ണത്തിന്റേയും മതത്തിന്റേയും പേരിൽ പൗരന്മാരെ ഭിന്നിപ്പിക്കുന്നതിന് ശ്രമിക്കുന്നവരെ കണ്ടെത്തി. നടപടികൾ സ്വീകരിക്കുവാൻ ട്രംപ് ഭരണകൂടം ജാഗരൂകമാകണമെന്നും കമല മുന്നറിയിപ്പ് നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.