You are Here : Home / Readers Choice

സ്ഥാനാർത്ഥി പീറ്റർ ജേക്കബിന്റെ വീടിന് നേരെ ആക്രമണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 12, 2016 11:09 hrs UTC

ന്യൂജഴ്സി∙ ന്യുജഴ്സി 7–ാമത് കൺഗ്രേഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളിയായ പീറ്റർ ജേക്കബിന്റെ വീടിനു നേരെ കഴിഞ്ഞ ആഴ്ച രണ്ടു തവണ ആക്രമണമുണ്ടായതായി ക്യാമ്പയ്ൻ സ്പോക്ക്മാൻ ജോഷ് ലെവിൻ അറിയിച്ചു. ആദ്യ ആക്രമണം നടന്നത് ഒക്ടോബർ 7ന് ആയിരുന്നു. പീറ്റർ ജേക്കബ് താമസിക്കുന്ന വീടിനു നേരെ പെയ്ന്റ് വലിച്ചെറിയുകയും സ്വസ്തിക് ചിഹ്നം വരച്ചു വയ്ക്കുകയും ചെയ്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനു പുറകെ വീണ്ടും ഒക്ടോബർ 9ന് അർദ്ധരാത്രിയിൽ ഇതേ രീതിയുളള ആക്രമണം നടന്നതായി ജോഷ് പറഞ്ഞു.

 

ഇതൊരു വംശീയ ആക്രമണമെന്നതിൽ സംശയമില്ലെന്നും ആക്രമണം നടത്തുന്നവർ വച്ചു പുലർത്തുന്ന വർഗീയ സമീപനം രാജ്യത്തിന്റെ ഐക്യത്തെ സാരമായി ബാധിക്കുമെന്നും വക്താവ് അറിയിച്ചു. ന്യൂജഴ്സിയിലെ സാമൂഹ്യ പ്രവർത്തകനും മുപ്പതു വയസുകാരനായ ഡെമോക്രാറ്റിക്ക് പ്രൈമറിയിൽ വൻ വിജയം കൈവരിച്ച പീറ്റർ ജേക്കബ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലിയൊനാർഡ് ലാൻസുമായാണ് പൊതുതിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. ലാൻസ് അക്രമണത്തെ അപലപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പീറ്റർ ജേക്കബും ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമണത്തിന് പുറകിൽ റിപ്പബ്ലിക്കൻ പാർട്ടിയാണെന്നും പീറ്റർ ആരോപിച്ചു.

 

തൊലിയുടെ നിറം നോക്കി പീറ്റർ ജേക്കബിനെ ഒരു ഭീകരനാണെന്ന് ചിത്രീകരിക്കുന്ന എതിർസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു പരസ്യം വലിയ വിവാദത്തിനു വഴിയൊരുക്കിയിരുന്നു. തുടർച്ചയായ അക്രമണങ്ങൾക്കൊന്നും തന്റെ മനോവീര്യം കെടുത്തുവാനാകില്ലെന്നും തിര‍ഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും പീറ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.