You are Here : Home / Readers Choice

അഞ്ചു ആഴ്ച പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ പരിക്ക്- ഇന്ത്യന്‍ യുവതിയെ ജയിലിലടച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 19, 2015 10:32 hrs UTC

നോര്‍ത്ത കരോലിന: അഞ്ചു ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവും ഇന്ത്യന്‍ യുവതിയുമായ റിങ്കുബെല്‍ പട്ടേലിനെ(25) ജയിലിലടച്ചു. ഡിസംബര്‍ 15ന് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ ശാരീരിക പീഡനംമൂലമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാരിയെല്ലുകള്‍ക്കും, കണങ്കാലിനും, തുടയെല്ലിനുമാണ് പൊട്ടല്‍ ഉണ്ടായിരിക്കുന്നതെന്ന് സ്പിറിങ്ങ് ലേക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഡിസം.16ന് കോടതിയില്‍ ഹാജരാക്കിയ യുവതിക്ക് 500,000 ഡോളറിന്റെ ബോണ്ട് അനുവദിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസായില്‍ രണ്ടുവര്‍ഷം മുമ്പാണ് റിങ്കുബെന്‍ പട്ടേല്‍ അമേരിക്കയില്‍ എത്തിയതെങ്കിലും സ്‌ക്കൂളില്‍ പഠിച്ചതിന് തെളിവുകളൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തി. നവം.25ന് ആശുപത്രിയില്‍ അപസ്മാരക രോഗലക്ഷണവുമായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. നവം.26ന് നടന്ന പരിശോധനയിലാണ് ശരീരത്തില്‍ മറ്റു പരിക്കുകള്‍ കണ്ടെത്തിയത്. ശാരീരിക പീഡനം നടന്നതിന്റെ തെളിവുകളൊന്നും കുഞ്ഞിനെ പരിശോധിച്ച ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പീഡനം നടന്നു എന്നു പറയുന്നതില്‍ അപകാതയുണ്ടെന്ന് യുവതിയുടെ അറ്റോര്‍ണി പറഞ്ഞു. കൂടെകൂടെ അപസ്മാരക രോഗം ഉണ്ടായതായിരിക്കാം ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടാകാന്‍ കാരണമെന്നും അറ്റോര്‍ണി ചൂണ്ടി കാട്ടി. കോടതിയില്‍ നിന്നും യുവതിയെ കുംബര്‍ലാന്റ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.