You are Here : Home / Readers Choice

ഡാലസില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തിരിച്ചടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 06, 2014 12:10 hrs UTC


ഡാലസ് . ഡാലസില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തിരിച്ചടി.നവംബര്‍ 4 ന് നടന്ന തിരഞ്ഞെടുപ്പോടെ ഡാലസ്, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ കൈവിടുന്നു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഡാലസ് കൌണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്ന കറുത്ത വര്‍ഗ്ഗക്കാരനായ ക്രേഗ് വാറ്റ് കിന്‍സാനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ സൂസന്‍ ഹോക്ക് പരാജയപ്പെടുത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.

ടെക്സാസിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ക്രേഗിനെ പരാജയപ്പെടുത്തി സൂസന്‍ അധികാര മേല്‍ക്കുമ്പോള്‍ ഡാലസിന്‍െറ ചരിത്രത്തില്‍ ഡിഎയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത എന്ന പദവികൂടി സൂസന്‍ സ്വന്തമാക്കുന്നു. ഡാലസിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു.- വിജയത്തെക്കുറിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരമായി സൂസന്‍ പറഞ്ഞു.

2004 നുശേഷം കൌണ്ടിയിലെ പ്രധാന സ്ഥാനങ്ങളിലൊന്നു പോലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജയം കണ്ടെത്താനായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.