You are Here : Home / Readers Choice

കാല്‍മുട്ടില്‍ നൂറുകണക്കിന്‌ സൂചികള്‍; അക്യുപങ്‌ചര്‍ ഒപ്പിച്ച പണി

Text Size  

Story Dated: Saturday, January 18, 2014 04:13 hrs UTC

സ്‌ത്രീയുടെ കാല്‍മുട്ടില്‍ തറച്ചുകയറിയിരിക്കുന്നത്‌ നൂറുകണക്കിന്‌ സൂചികള്‍. സൗത്ത്‌ കൊറിയയിലാണ്‌ സംഭവം. കാല്‍ മുട്ടിന്‌ വേദന ബാധിച്ചതിനെ തുടര്‍ന്നാണ്‌ 65 കാരിയായ സൗത്ത്‌ കൊറിയന്‍ സ്‌ത്രീ ആശുപത്രിയിലെത്തുന്നത്‌.ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ്‌ നൂറു കണക്കിന്‌ അക്യുപങ്‌ചര്‍ സൂചികള്‍ അവരുടെ കാല്‍മുട്ടില്‍ തറച്ചു കയറിയതായി കണ്ടത്‌.
കാല്‍മുട്ടിന്‌ സ്ഥിരം വേദന വരാറുള്ള അവര്‍ മരുന്ന്‌ കൊണ്ട്‌ പ്രയോജനം ലഭിക്കാതെയാണ്‌ അക്യുപങ്‌ചറിനെ ആശ്രയിച്ചത്‌.
ഇഞ്ചക്ഷനിലൂടെ വേദന കുറക്കുന്ന ഒരു രീതിയാണ്‌ അക്യുപങ്‌ചര്‍. വേദന വരുമ്പോഴെല്ലാം അവര്‍ ഇത്തരത്തില്‍ ആശുപത്രിയില്‍ പോയി ഇതു പോലെ ചെയ്യുകയാണ്‌ പതിവ്‌. സ്ഥിരമായുള്ള കുത്തിവെക്കലിനിടെ പലപ്പോഴായി സൂചികള്‍ അവരുടെ കോശങ്ങളില്‍ കുത്തിക്കയറുകയായിരുന്നു. ഏതായാലും ശരീരത്തിലുണ്ടായിരുന്ന നൂറിലധികം സൂചികള്‍ ഡോക്‌ടര്‍മാര്‍ പുറത്തെടുത്തു.

ഇത്തരത്തില്‍ വസ്‌തുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുന്നതു മൂലം വിവിധ തരത്തിലുള്ള അണുബാധ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ ഉള്ളില്‍ കയറുമ്പോള്‍ അവയെ പുറം തള്ളാനാണ്‌ ശരീരം ആ ഭാഗത്ത്‌ നീരു വരുത്തുന്നത്‌. അങ്ങനെ വന്നതു കൊണ്ടാണ്‌ ഇപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടതെന്നും ഡോക്‌ടര്‍ പറയുന്നു. അക്യുപങ്‌ചര്‍ സ്ഥിരമായി ആളുകള്‍ സ്വീകരിക്കുന്ന ചികിത്സാ രീതി ആണെങ്കിലും ശ്രദ്ധിക്കാതിരുന്നാല്‍ ഇത്തരത്തിലുള്ള പല അപകടങ്ങള്‍ക്കും കാരണമാവുമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.