You are Here : Home / Readers Choice

റൂബി സ്ലിമ്മര്‍ ഓഫ്‌ ദ ഇയര്‍

Text Size  

Story Dated: Friday, December 06, 2013 05:42 hrs UTC

ജിമ്മില്‍ പോകാന്‍ പട്ടിയും റെഡിയാണ്‌. ജിമ്മില്‍ പോയതു കൊണ്ടു മാത്രമായില്ലല്ലോ അതിനനുസരിച്ച്‌ മാറ്റവുമുണ്ടാവണ്ടേ. അതിന്‌ ഉത്തമ ഉദാഹരണമാണ്‌ റൂബിയുടെ കഥ. പിഡിഎസ്‌എ ക്ലബിന്റെ ഈ വര്‍ഷത്തെ ശരീരസൗന്ദര്യമത്സരത്തില്‍ വിജയിയായത്‌ റൂബി എന്ന പെണ്‍പട്ടി.
മൃഗങ്ങളുടെ ഭാരം കുറക്കാന്‍ പ്രത്യേക കോഴ്‌സ്‌ നടത്തുന്ന പിഡിഎസ്‌ എ ക്ലബ്ബ്‌ ഇത്തരത്തില്‍ മികച്ച മാറ്റം വരുന്ന പട്ടികള്‍ക്കായി അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഭാരം കുറച്ച്‌ ശരീരസൗന്ദര്യം നിലനിര്‍ത്തിയ. പട്ടിക്കുള്ള അവാര്‍ഡ്‌ റൂബി എന്ന പെണ്‍പട്ടിക്കാണ്‌. ആദ്യമായി ഇവിടെയെത്തിയപ്പോള്‍ റൂബിയുടെ ഭാരം 9.1 കിലോഗ്രാം ആയിരുന്നു. 6 മാസത്തെ ഡയറ്റിനു ശേഷം റൂബിയുടെ ഭാരം 6 കിലോഗ്രാമായി കുറഞ്ഞു. പ്രത്യേക കോഴ്‌സാണ്‌ റൂബിയില്‍ പരീക്ഷിച്ചത്‌. റൂബിയുടെ ഉടമസ്ഥരും അവര്‍ക്കൊപ്പം സഹകരിച്ചു. ഇവിടെയെത്തിയ 15 പട്ടികളില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായത്‌ റൂബിയുടെ കാര്യത്തിലാണ്‌. അതിശയിപ്പിക്കുന്ന വണ്ണം കുറയലാണ്‌ റൂബിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും റൂബി എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും ക്ലബിലെ മുതിര്‍ന്ന മൃഗഡോക്‌ടറായ എലൈന്‍ പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.