You are Here : Home / Readers Choice

വീസ കാലാവധി കഴിഞ്ഞു യുഎസിൽ തങ്ങിയത് 700,000 പേര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 24, 2017 10:55 hrs UTC

ന്യുയോർക്ക് ∙ വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയിൽ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകൾ അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2016 ൽ 50 മില്യനോളം വിദേശിയരാണ് സന്ദർശനത്തിനോ മറ്റ് ജോലി ആവശ്യങ്ങൾക്കോ അമേരിക്കയിലെത്തിയത്. ഇതിൽ 1.47 ശതമാനം(739,478) പേർ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്. കാലാവധി പൂർത്തിയാക്കി അനധികൃതമായി അമേരിക്കയിൽ തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും ഇത് ഇമിഗ്രേഷൻ സിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടികാണിക്കുന്നതെന്നും ഡിഎച്ച്എസ്സ് സീനിയർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ജനുവരി 10 ലെ കണക്കുകൾ അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാം വർഷം തുടർച്ചയായിട്ടാണ് ഡിഎച്ച്എസ് കണക്കുകൾ പരസ്യമായി പുറത്തുവിടുന്നത്. ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ട്രംപ് ഗവൺമെന്റ് ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ നിലപാടുകളെ വിമർശിക്കുന്നവർ യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കന്നവരാണെന്നാണ് ഗവൺമെന്റ് പക്ഷം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.