You are Here : Home / Readers Choice

മുസ്ലീം രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഒരു മില്യണ്‍ പേര്‍ക്ക് ഗ്രീന്‍ കാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 18, 2016 01:25 hrs UTC

ഷിംഗ്ടണ്‍: ഒബാമ ഭരണകൂടം ഭൂരിപക്ഷ മുസ്ലീം രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഒരു മില്യണ്‍ പേര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി ഇന്ന് പുറത്തിറക്കിയ ഡാറ്റാ ചാര്‍ട്ടില്‍ പറയുന്നു. 2009-2014 കാലഘട്ടത്തില്‍ മാത്രം നല്‍കിയത് 832014 ഗ്രീന്‍ കാര്‍ഡുകളാണ്. പാക്കിസ്ഥാന്‍(102,000), ഇറാക്ക്(102,000), ബംഗ്ലാദേശ്(90,000), ഇറാന്‍(85,000), ഈജിപ്റ്റ്(56,000), സൊമാലിയ(37,000). ഇത്രയും പെര്‍മനന്റ് റസിഡന്‍സ് കാര്‍ഡുകള്‍ നല്‍കിയതിനുപുറമെ നോണ്‍ ഇമ്മിഗ്രന്റ്, സ്റ്റുഡന്‍സ്, ബിസിനസ്, തുടങ്ങിയ നിരവധി മേഖലകളില്‍ താല്‍ക്കാലിക വിസകളും നല്‍കിയിട്ടുണ്ട്. ഒബാമ അധികാരത്തിലെത്തിയതിനു ശേഷം ശരാശരി 138, 669 ഗ്രീന്‍ കാര്‍ഡുകളാണ് പ്രതിവര്‍ഷം ഭൂരിപക്ഷ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് നല്‍കിയിട്ടുള്ളത്. 2013-2014 ല്‍ അമേരിക്ക സ്വീകരിച്ച മിഡില്‍ ഈസ്റ്റേണ്‍ അഭയാര്‍ത്ഥികളില്‍ 91.4 ശതമാനം പേര്‍ ഫുഡ്സ്റ്റാമ്പ് വാങ്ങിക്കുന്നവരാണ്. 73.1 ശതമാനം അഭയാര്‍ത്ഥികളില്‍് മെഡിക്കെയ്‌ഡോ, മെഡിക്കല്‍ അസിസ്റ്റന്‍സോ ലഭിക്കുന്നവരെ 68.3 ശതമാനം പേര്‍ക്ക് കാഷ് വെല്‍ഫെയര്‍ ഉള്ളവരുമാണെന്ന് റെഫ്യൂജി റിസെറ്റില്‍മെന്റ് ഓഫീസ് അറിയിച്ചു. അമേരിക്കയിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗം നല്‍കുന്ന ടാക്‌സില്‍ നിന്നും വലിയൊരു ശതമാനമാണ് ഈ വിഭാഗത്തില്‍ ചിലവഴിക്കപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.