You are Here : Home / Readers Choice

ശ്വാസകോശ അര്‍ബുദ്ധ പരിശോധനയ്ക്ക് മെഡികെയര്‍ കവറേജ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 09, 2015 08:01 hrs EST


വാഷിങ്ടണ്‍ . ലങ്ങ് കാന്‍സര്‍ സ്ക്രീനിങ്ങ് ആദ്യമായി മെഡി കെയര്‍ പരിധിയില്‍ ഉള്‍പ്പെടുത്തികൊണ്ട് സെന്റര്‍ ഫോര്‍ മെഡി കെയര്‍ ആന്റ് മെഡിക്കെയര്‍ സര്‍വ്വീസ് ഉത്തരവിറക്കി.

അമേരിക്കയില്‍ നടക്കുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ലങ്ങ് കാന്‍സര്‍ അമ്പത്തി അഞ്ച് മുതല്‍ 77 വരെയുളളവര്‍ക്ക് ലങ്ങ് കാന്‍സര്‍ വരുന്നതിനുളള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചു പുകവിക്കുന്നവരില്‍. ഇതുവരെ മെഡിക്കെയര്‍ പരിധിയില്‍ ലങ്ങ് കാന്‍സറിനുളള പരിശോധന ഉള്‍പ്പെടുത്തിയിരുന്നില്ല. ഇനി മുതല്‍ പുകവലിക്കുന്നവര്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ ഒരിക്കല്‍ സി. റ്റി. സ്കാന്‍ ഉള്‍പ്പെടെയുളള കാന്‍സര്‍ പരിശോധനകള്‍ നടത്തുന്നതിനാണ് മെഡിക്കെയര്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സിഎംഎസ്) ഡോ. പാട്രിക്ക് കോണ്‍വെ പറഞ്ഞു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ വര്‍ഷം തോറും 160,000 രോഗികളാണ് ലങ്ങ് കാന്‍സര്‍ മൂലം മരണമടയുന്നു. പുതിയ തീരുമാനം റിട്ടയര്‍ ചെയ്തവര്‍ക്കും മെഡിക്കെയര്‍, മെഡിക്കെയ്ഡ് ആനുകൂല്യം ലഭിക്കുന്നവര്‍ക്കും വളരെ ആശ്വസകരമെന്ന്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.