You are Here : Home / Readers Choice

യുഎസ് മാതൃകയില്‍ ഇന്ത്യയില്‍ കമ്മ്യൂണിറ്റി കോളേജുകള്‍ ആരംഭിക്കാന്‍ സഹായിക്കും : അമി ബറെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 22, 2015 01:38 hrs UTC


കലിഫോര്‍ണിയ . അമേരിക്കയില്‍ നിലവിലുളള കമ്മ്യൂണിറ്റി കോളേജ് സിസ്റ്റം ഇന്ത്യയില്‍ ആരംഭിക്കുന്നതിനു സഹായം നല്‍കുമെന്ന് അമി ബെറെ പറഞ്ഞു. ഇന്ത്യയില്‍ എട്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ തിരിച്ചെത്തിയ യുഎസ് കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ വംശജന്‍ ഇന്ത്യയിലെ വ്യാപാര, കൃഷി, വിദ്യാഭ്യാസ വിദഗദ്ധന്മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് അഭിപ്രായപ്പെട്ടത്. യുഎസ് യൂണിവേഴ്സിറ്റികളുമായി  സഹകരിച്ച് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ ഇതിനുളള സൌകര്യം  സൃഷ്ടിക്കുമെന്നും അമി ബെറെ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍  കമ്മ്യൂണിറ്റി കോളേജ് സിസ്റ്റം നിലവിലില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാഭ്യാസം സൌജന്യമായി നല്‍കുന്നതിനുളള  സാധ്യത വളരെ വിരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ കമ്മ്യൂണിറ്റി കോളേജ് സിസ്റ്റത്തിന്‍െറ ഒരു ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ രൂപീകരിക്കുന്നതിന് അമേരിക്ക സഹായം നല്‍കുമെന്നും അമി ബെറ അറിയിച്ചു.

കാലിഫോര്‍ണിയ സാക്രമെന്റോയില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട  ഏക ഇന്ത്യന്‍ വംശജന്‍ കൂടിയായ അമി ബെറ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പുറപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ്  ടീമില്‍ അംഗമാണ്.

അമേരിക്കന്‍  പ്രസിഡന്റിനോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ഇന്ത്യന്‍ മാതാപിതാക്കളുടെ മകന്‍ എന്ന നിലയില്‍ കൂടുതല്‍ അഭിമാനം നല്‍കുന്നതായി അമി ബെറ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.