You are Here : Home / Readers Choice

നാട്ടുകാര്‍ക്ക് പ്രവേശമില്ല; പാകിസ്ഥാനിലെ ഫ്രഞ്ച് റസ്റൊറന്റ് അടപ്പിച്ചു

Text Size  

Story Dated: Thursday, January 09, 2014 01:31 hrs UTC

പാകിസ്ഥാന്‍കാര്‍ക്ക് പ്രവേശമില്ലെന്ന നയത്തെ തുടര്‍ന്ന് ഇസ്ളാമാദിലെ ഒരു ഫ്രഞ്ച് റസ്റ്റോറന്റ്കാര്‍ക്ക് അവരുടെ ഹോട്ടല്‍ അടച്ചു പൂട്ടേണ്ടി വന്നു. പൊതുജങ്ങളില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. ലാ മെയ്സണ്‍ എന്നാണ് ഹോട്ടലിന്റെ പേര്. വൈന്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫ്രഞ്ചു ശൈലിയിലുള്ള പാചകമാണ് ഇവിടെ. മുസ്ളിങ്ങള്‍ക്ക് നിഷിദ്ധമായ പന്നിമാംസം ഉള്‍പ്പടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ വില്‍ക്കപ്പെടുന്നുണ്ട്.
ഇത് ഒരു തരം വര്‍ണ വിവേചമാണെന്നും ഇന്ത്യയില്‍ കൊളോണിയല്‍ കാലത്ത് നില നിന്നിരുന്ന രീതി നടപ്പാക്കാനാണ് ഈ ഹോട്ടലുടമ ശ്രമിക്കുന്നതതെന്നും സോഷ്യല്‍ മീഡിയയിലുള്‍പ്പടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രശസ്തമായ ഒരു പാകിസ്ഥാന്‍ ദിപ്പത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകായ സിറില്‍ അല്‍മെയ്ദ ട്വിറ്ററിലൂടെ ഇതിതിനെതിരെ ഒരു യുദ്ധം തന്നെ നടത്തിയിരുന്നു. കടയുടമയായ ഫിലിപ്പ് ലാഫോര്‍ഗ് ഈ പ്രതിഷേധങ്ങള്‍ക്കൊടുവില്‍  തന്റെ നയത്തില്‍ മാറ്റം വരുത്താമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പതിവു രീതി തുടരുകയാണ് പിന്നീടും ഉണ്ടായത്. തങ്ങള്‍ പതിവു രീതികളുമായി മുന്നോട്ടു പോകുമെന്നും താല്‍പ്പര്യമുള്ള ആര്‍ക്കും വരാമെന്നുമായിരുന്നു പിന്നീട് ഫിലിപ്പ് പറഞ്ഞത്. ഇവിടെ ഇതാദ്യത്തെ സംഭവമല്ല. 2009 ലും ഇത്തരത്തില്‍  ഒരു ഹോട്ടല്‍ ഇസ്ളാമാദില്‍ ആരംഭിച്ചിരുന്നു. അത് പക്ഷേ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. ലാ മെയ്സണില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അധികൃതമായി സൂക്ഷിച്ചിരുന്ന  മദ്യക്കുപ്പികളും പിടിച്ചെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.