You are Here : Home / Readers Choice

നാലു വയസുകാരന്റെ ജീവന്‍ പട്ടിക്കുട്ടി രക്ഷിച്ചതിങ്ങനെ? വായിച്ചുനോക്കു

Text Size  

Story Dated: Monday, December 02, 2013 04:11 hrs UTC

പട്ടികള്‍ പല രീതിയിലും തന്റെ യജമാനന്റെ സഹായത്തിനെത്താറുണ്ട്‌. എന്നാല്‍ ബ്ലൂ പേളില്‍ ഒരു നായ്‌ക്കുട്ടി തന്റെ യജമാനത്തിയുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു കൊണ്ടാണ്‌ സഹായിച്ചത്‌. ടാറ്റര്‍ ടോട്ട്‌ എന്നാണ്‌ ഈ പട്ടിക്കുട്ടിയുടെ പേര്‌. ക്രിസ്റ്റി സ്‌മിത്ത്‌ ആണ്‌ ഇവന്റെ ഉടമസ്ഥ. ഒരാഴ്‌ച മുമ്പാണ്‌ എവിടെ നിന്നോ ഇവന്‍ ക്രിസ്‌റ്റിയുടെ വീട്ടിലെത്തുന്നത്‌. അവര്‍ അവന്‌ അഭയം നല്‍കി. ഒരാഴ്‌ചക്കുള്ളില്‍ തന്നെ ആ വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെയായി ടോട്ടും. ക്രിസ്റ്റിയുടെ നാലു വയസുകാരനായ മകന്‍ പീറ്റണ്‍ ആന്‍ഡേഴ്‌സന്റെ ജീവനാണ്‌ ടോട്ട്‌ രക്ഷപ്പെടുത്തിയത്‌.
ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയില്‍ അപകടകരമായതെന്തോ തോന്നിയ ടോട്ട്‌ കുട്ടിയുടെ മുകളില്‍ കയറുകയും അവനെ നക്കുകയും ചെയ്യുവാന്‍ ആരംഭിച്ചു. എന്നിട്ടും ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ ഉറക്കെ കുരച്ചു കൊണ്ട്‌ ഞങ്ങള്‍ക്കു രണ്ടാള്‍ക്കു ചുറ്റും വലംവെച്ചുകൊണ്ടിരുന്നു.സ്‌മിത്ത്‌ പറയുന്നു. ഞാനുണര്‍ന്ന്‌ കുട്ടിയെ പരിശോധിച്ചപ്പോള്‍ അവന്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. പെട്ടെന്ന്‌ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അവന്റെ ശരീരത്തിലെ ബ്ലഡ്‌ ഷുഗര്‍ അപകടകരമാം വിധം താണിരുന്നു. ആ സമയത്ത്‌ ആശുപത്രിയില്‍ എത്തിക്കാനായതു കൊണ്ടു മാത്രമാണ്‌ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്‌. കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടുവെങ്കിലും ആളുകള്‍ക്കു മുന്നില്‍ ടോട്ട്‌ ഇപ്പോള്‍ ഒരു അത്ഭുതമാണ്‌. പട്ടികള്‍ക്ക്‌ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള ഒരു ആറാമിന്ദ്രിയം ഉണ്ടെന്നാണ്‌്‌ ഇതിനെ കുറിച്ച്‌ ബ്ലൂ പേളിലെ മൃഗഡോക്‌ടര്‍ പറയുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.